പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ദിവസം ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി

Update: 2021-03-27 07:31 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ദിവസം ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തി. പശ്ചിമ മിഡ്‌നാപൂര്‍ ജില്ലയിലെ കേശിയാരി പ്രദേശത്ത് നിന്നാണ് ശനിയാഴ്ച രാവിലെ ബിജെപി പ്രവര്‍ത്തകന്‍ കേശിയാരിയിലെ ബേഗമ്പൂര്‍ പ്രദേശത്ത് താമസിക്കുന്ന മംഗല്‍ സോറനെ(35) മരിച്ച നിലയില്‍ കണ്ടെത്തിയത്. മാസങ്ങള്‍ നീണ്ട പ്രചാരണത്തിന് ശേഷം ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ജില്ല വോട്ടുചെയ്യുന്ന സമയത്താണ് സംഭവം.

    അതേസമയം, ഈസ്റ്റ് മിഡ്‌നാപൂരിലെ ഉത്തര്‍ കാന്തിയില്‍ വെള്ളിയാഴ്ച രാത്രി ഒരു കൂട്ടം ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു. ഉത്തര്‍ കാന്തിയിലെ ഫുള്‍ബാരിയിലെ 178ാം നമ്പര്‍ ബൂത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളില്‍ പോളിങ് നടന്ന ആദ്യ ദിവസം തന്നെ മിഡ്‌നാപൂരിലെ നിരവധി പോളിങ് ബൂത്തുകള്‍ ബിജെപി പിടിച്ചെടുത്തതായി ടിഎംസി ആരോപിച്ചു. ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുമ്പോഴും ആശങ്കകള്‍ അറിയിക്കാന്‍ ടിഎംസി എംപിമാരുടെ ഒരു സംഘം ഉച്ചയ്ക്ക് പശ്ചിമ ബംഗാള്‍ ചീഫ് ഇലക്ഷന്‍ ഓഫിസറെ(സിഇഒ) സന്ദര്‍ശിക്കും. കൈലാഷ് വിജയവര്‍ഗിയയുടെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘവും ഉച്ചയ്ക്ക് രണ്ടിന് സിഇഒയെ കാണും.

BJP worker's body found in West Midnapore as district goes to polls in first phase of Bengal election

Tags:    

Similar News