തിരുവനന്തപുരം: പോത്തന്‍കോട് വാവരമ്പലത്ത് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പൂര്‍ണവളര്‍ച്ചയെത്താത്ത പെണ്‍കുട്ടിയുടെ മൃതദേഹമാണ് വെള്ളത്തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വാവരയമ്പലത്ത് പ്രവര്‍ത്തിക്കുന്ന പുല്ലുവളര്‍ത്തല്‍ കേന്ദ്രത്തിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്.നേപ്പാള്‍ സ്വദേശി അമൃതയാണ് പൂര്‍ണ വളര്‍ച്ചയെത്താത്ത കുട്ടിയെ പ്രസവശേഷം കുഴിച്ചിട്ടത്.
പ്രസവത്തിന് ശേഷം അമിത രക്തസ്രാവത്തെ തുടര്‍ന്ന് അമൃതയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അപ്പോഴാണ് ഡോക്ടര്‍മാര്‍ കുട്ടിയുടെ മരണ വിവരം അറിയുന്നത്. തുടര്‍ന്ന് പോത്തന്‍കോട് പോലിസിനെ വിവരം അറിയിച്ചതിന് തുടര്‍ന്നാണ് പോലിസും പഞ്ചായത്ത് അധികൃതരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തത്. ഏത് സാഹചര്യത്തിലാണ് കുട്ടിയുടെ ശരീരം കുഴിച്ചിട്ടത് എന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.