അസമില്‍ കല്‍ക്കരിഖനിയില്‍ മരിച്ച ഒരാളുടെ മൃതദേഹം പുറത്തെടുത്തു; ഖനിയില്‍ 200 അടി വെള്ളമെന്ന് (വീഡിയോ)

Update: 2025-01-08 04:37 GMT

ദിസ്പുര്‍: അസമിലെ കല്‍ക്കരി ഖനിയില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് മരിച്ച മൂന്നു തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം പുറത്തെടുത്തു. നിരവധി തവണ ശ്രമിച്ചെങ്കിലും മറ്റു മൃതദേഹങ്ങള്‍ പുറത്തെടുക്കാനായില്ലെന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ കമാന്‍ഡന്റായ എച്ച് പി എസ് ഖണ്ഡാരി പറഞ്ഞു. '' ഇത്തരം ഖനികള്‍ക്കുള്ളില്‍ പോവുന്നത് അപകടകരമാണ്. വിദഗ്ദരുടെ അഭിപ്രായം തേടിയേ ഇനി ഉള്ളിലേക്ക് പോവൂ.''-അദ്ദേഹം പറഞ്ഞു.

ഖനിയ്ക്കുള്ളില്‍ 200 അടി ഉയരത്തില്‍ വെള്ളമുണ്ടെന്നാണ് വിലയിരുത്തല്‍. നാവികസേനയുടെ ഡൈവര്‍മാരും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. ദിമ ഹസാവോ ജില്ലയിലെ വിദൂരപ്രദേശമായ ഉമ്രാങ്‌സോയില്‍ 300 അടി താഴ്ചയുള്ള ഖനിയിലാണ് തൊഴിലാളികള്‍ കുടുങ്ങിയത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഈ ഖനിക്കുള്ളില്‍ നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ടെന്ന് സൂചനയുണ്ട്.

Tags:    

Similar News