താമരശ്ശേരി: തിളച്ച പാല്‍ ദേഹത്ത് വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നില്‍ വാടക ഫ്‌ലാറ്റില്‍ താമസിക്കുന്ന ഇല്ലിപ്പറമ്പില്‍ നസീബ് - ജസ്‌ന ദമ്പതികളുടെ മകന്‍ അസ്ലന്‍ അബ്ദുല്ല (1) ആണ് മരിച്ചത്.ശനിയാഴ്ച രാത്രിയാണ് പാല്‍പ്പാത്രം തട്ടി പാല്‍ കുഞ്ഞിന്റെ ദേഹത്ത് വീണത്. തുടര്‍ന്ന് താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെ മരിച്ചു. സഹോദരങ്ങള്‍: നേഹ നസീബ്, അംദാന്‍ അബ്ദുല്ല, അല്‍ഹാന്‍ അബ്ദുല്ല.