ലഖ്‌നൗ: സ്ത്രീധനത്തിന്റെ പേരില്‍ വധുവിനെ അടിച്ചുകൊന്ന് യുവാവ്. ഉത്തര്‍പ്രദേശിലെ അംറോഹയിലാണ് സംഭവം. മീന എന്ന യുവതിയാണ് യു.പിയില്‍ കൊല്ലപ്പെട്ടത്. ബൈഖേദ സ്വദേശിയായ സുന്ദറാണ് കേസിലെ പ്രതി.ടി.വി.എസ് അപ്പാച്ചെ ബൈക്കും മൂന്ന് ലക്ഷം രൂപയും സ്ത്രീധനമായി നല്‍കണമെന്ന യുവാവിന്റെ ആവശ്യം വധുവിന്റെ കുടുംബത്തിന് നടത്താന്‍ കഴിഞ്ഞില്ല. ഇതില്‍ പ്രകോപിതനായാണ് യുവാവ് മീനയെ അടിച്ചുകൊന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം മ്പടന്നത്. രണ്ട് വര്‍ഷം മുമ്പാണ് യുവാവ് മീനയെ വിവാഹം കഴിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് യുവാവ് മീനയെ നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
യുവതിയെ തന്റെ വീട്ടില്‍ നിന്ന് സുന്ദര്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പ്രതികരിച്ചു. എന്നാല്‍ സ്ത്രീധനം കിട്ടണമെന്ന് സുന്ദര്‍ ആവശ്യപ്പെട്ടതോടെ യുവാവിന്റെ വീട്ടില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് പ്രതി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സുന്ദറിനും ഇയാളുടെ മാതിവിനും സഹോദരിക്കുമെതിരെയാണ് വീട്ടുകാര്‍ പരാതി നല്‍കിയിരിക്കുന്നത്. യുവതിയുടെ പിതാവ് വിജയ് ഖഡക് ബന്‍ഷിയാണ് പരാതി നല്‍കിയത്.