സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി 'ശലഭം' പദ്ധതി

സ്ത്രീധന പീഡനം, സാമൂഹിക വിരുദ്ധ ശല്യം, സാമ്പത്തിക ചൂഷണം, ഗാര്‍ഹിക പീഡനം, ലൈംഗിക ചൂഷണം തുടങ്ങിയ വിഷമതകള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണ നല്‍കുക എന്നതാണ് പദ്ധതിയുടെ ദൗത്യം

Update: 2021-11-19 17:21 GMT

മലപ്പുറം: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി 'ശലഭം' പദ്ധതി ആവിഷ്‌കരിച്ചു. സ്ത്രീകളും കുട്ടികളും വീട്ടിനുള്ളിലും പുറത്തും നേരിടുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്കെതിരേ ശക്തവും നീതിയുക്തവുമായ നടപടികള്‍ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശലഭം പദ്ധതിക്ക് തുടക്കമിട്ടത്. സ്ത്രീധന പീഡനം, സാമൂഹിക വിരുദ്ധ ശല്യം, സാമ്പത്തിക ചൂഷണം, ഗാര്‍ഹിക പീഡനം, ലൈംഗിക ചൂഷണം തുടങ്ങിയ വിഷമതകള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിയമപരമായും സാമൂഹികപരമായും മാനസികപരമായും പിന്തുണ നല്‍കുക എന്നതാണ് പദ്ധതിയുടെ ദൗത്യം.മലപ്പുറം ജില്ലയില്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനും പെരിന്തല്‍മണ്ണ സബ്കലക്ടര്‍ വൈസ് ചെയര്‍മാനും അസിസ്റ്റന്റ്കലക്ടര്‍ കണ്‍വീനറുമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് shalabhammalappuram@gmail.com എന്ന ഇമെയില്‍ മുഖേനയും ഓഫിസ് പ്രവര്‍ത്തന സമയങ്ങളില്‍ 0483 2734988 എന്ന ഫോണ്‍ നമ്പറിലൂടെ നേരിട്ടും 9633664727 എന്ന നമ്പറില്‍ വാട്‌സാപ് ആയും പരാതികള്‍ സമര്‍പ്പിക്കാം.

Tags:    

Similar News