ഇന്ത്യയെ സൈബര്‍ ശത്രുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കാനഡ; അപകീര്‍ത്തിപെടുത്താന്‍ ശ്രമമെന്ന് ഇന്ത്യ

ഇന്ത്യയെ രാജ്യാന്തരതലത്തില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

Update: 2024-11-03 06:20 GMT

ന്യൂഡല്‍ഹി: ഇന്ത്യയെ സൈബര്‍സുരക്ഷാ ശത്രുരാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കാനഡ. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം അപകടകരമാം വിധം വഷളാവുന്നതിനിടെയാണ് കാനഡയുടെ പുതിയ നടപടി. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട കാനഡയുടെ പുതിയ റിപോര്‍ട്ടിലാണ് ഇന്ത്യയെ സൈബര്‍ എതിരാളികളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യന്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ശക്തികള്‍ ചാരപ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ നെറ്റ്‌വര്‍ക്കുകളില്‍ നുഴഞ്ഞുകയറുകയാണെന്നാണ് ആരോപണം. കൂടാതെ ചാരപ്രവര്‍ത്തനത്തിനായി പ്രത്യേകം പ്രോഗ്രാമുകള്‍ നിര്‍മിക്കുകയാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഇന്ത്യയെ രാജ്യാന്തരതലത്തില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ''ഇന്ത്യയെ ആക്രമിക്കാനുള്ള കാനഡയുടെ മറ്റൊരു തന്ത്രമാണിത്. മറ്റു രാജ്യങ്ങളുടെ അഭിപ്രായം ഇന്ത്യയ്‌ക്കെതിരെ തിരിയ്ക്കാന്‍ കാനഡ ശ്രമം നടത്തിയിരുന്നതായി അവരുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തെളിവുകളില്ലാതെയാണ് സ്ഥിരമായി കാനഡ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്''- വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

Tags:    

Similar News