പാസില്ലാതെ അതിര്‍ത്തി കടത്തിയതിനു കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്

Update: 2020-05-18 02:21 GMT

കാസര്‍കോട്: കൊവിഡ് നിയന്ത്രണം ലംഘിച്ച് പാസില്ലാതെ അതിര്‍ത്തി കടത്തിയതിനു കോണ്‍ഗ്രസ് നേതാവായ പഞ്ചായത്തംഗത്തിനെതിരേ കേസ്. മഹാരാഷ്ട്രയില്‍നിന്നു കര്‍ണാടക വഴിയെത്തിയയാളെ കേരളത്തിലേക്ക് പാസില്ലാതെ കടത്തിയതിനാണ് കോണ്‍ഗ്രസ് പ്രാദേശിക നേതാവും ദേലംപാടി പഞ്ചായത്ത് അംഗവുമായ കൊറഗപ്പാ റായിക്കെതിരേ കേസെടുത്തു. കര്‍ണാടകയിലെ സുള്ള്യയില്‍നിന്നാണ് ഇദ്ദേഹത്തെ എത്തിച്ചത്. കേരളത്തിലേക്ക് പ്രവേശിക്കാന്‍ പാസില്ലാത്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് കൊറഗപ്പ റായിയാണ് കേരളത്തിലേക്കു കടത്തിയത്. പോലിസ് പരിശോധനയില്ലാത്ത കാട്ടുപാതയിലൂടെയാണ് ഇദ്ദേഹം ദേലംപാടിയിലെത്തിയത്. ഇരുവരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


Tags:    

Similar News