ഷൊര്‍ണൂരില്‍ തൊഴിലാളികള്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവം: കരാറുകാരനെതിരേ കേസെടുത്തു
പാലക്കാട്: ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി മൂന്ന് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കരാറുകാരനെതിരെ കേസെടുത്തു. മതിയായ സുരക്ഷ നല്‍കാതെ പണിയെടുപ്പിച്ചതിന് ഇയാളുടെ കരാര്‍ റദ്ദാക്കിയതായും റെയില്‍വേ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കരാറുകാരന്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയില്ല. റെയില്‍വേ പാലത്തിന് മുമ്പുള്ള സ്ഥലം വൃത്തിയാക്കാനാണ് കരാര്‍ നല്‍കിയിരുന്നത്. ജോലി കഴിഞ്ഞ് 10 തൊഴിലാളികള്‍ സ്‌റ്റേഷനിലേക്ക് പോകാന്‍ റോഡിന് പകരം അനുമതിയില്ലാതെ റെയില്‍വേ പാലം ഉപയോഗിക്കുകയായിരുന്നു. ഈ പാലത്തില്‍ വേഗ നിയന്ത്രണമില്ലെന്നും റെയില്‍വേ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മരിച്ച തൊഴിലാളികള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചു. അതേസമയം, ട്രെയിന്‍ തട്ടി പുഴയില്‍ വീണ തൊഴിലാളിക്കായുള്ള തിരച്ചില്‍ രാവിലെ പുനരാരംഭിച്ചു.