റാലിക്കിടെ പണം വിതറിയ സംഭവം: ഡി കെ ശിവകുമാറിനെതിരേ കേസെടുത്തു

Update: 2023-04-04 06:57 GMT

മാണ്ഡ്യ: റാലിക്കിടെ പണം വിതറിയ സംഭവത്തില്‍ കോണ്‍ഗ്രസ് കര്‍ണാടക അധ്യക്ഷന്‍ ഡി കെ ശിവകുമാറിനെതിരേ പോലിസ് കേസെടുത്തു. മാണ്ഡ്യയില്‍ കോണ്‍ഗ്രസിന്റെ പ്രജ ധ്വനി യാത്രക്കിടെ കലാകാരന്മാര്‍ക്ക് 500 രൂപ നോട്ടുകള്‍ എറിഞ്ഞുനല്‍കിയ സംഭവത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ മാണ്ഡ്യ കോടതി നിര്‍ദേശിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് 28 ന് ശ്രീരംഗപട്ടണയിലെ ബേവിനഹള്ളിക്ക് സമീപമാണ് സംഭവം. കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രജ ധ്വനി യാത്രയില്‍ കലാപ്രകടനം കാഴ്ചവച്ച കലാകാരന്മാര്‍ക്ക് നേരെ ശിവകുമാര്‍ 500 രൂപ കറന്‍സി നോട്ടുകള്‍ എറിയുകയായിരുന്നു. പ്രാദേശിക കോടതിയുടെ നിര്‍ദേശപ്രകാരം മാണ്ഡ്യ റൂറല്‍ പോലിസാണ് കേസെടുത്തത്. എന്നാല്‍, കൂടി നിന്നവര്‍ക്കിടയില്‍ ചിലര്‍ ദൈവവിഗ്രഹങ്ങള്‍ തലയില്‍ ചുമന്നു നില്‍ക്കുന്നുണ്ടായിരുന്നുവെന്നും വിഗ്രഹങ്ങളിലേക്കാണ് താന്‍ നോട്ടുകളെറിഞ്ഞതെന്നുമായിരുന്നു ശിവകുമാറിന്റെ വിശദീകരണം.

Tags:    

Similar News