സിമി നിരോധനം കേന്ദ്രം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി

Update: 2024-01-29 12:08 GMT

ന്യൂഡല്‍ഹി: യുഎപിഎ പ്രകാരം സിമി(സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ)യെ നിയമവിരുദ്ധ സംഘടനയായി കണക്കാക്കി നരേന്ദ്ര മോദി സര്‍ക്കാര്‍ തിങ്കളാഴ്ച നിരോധനം അഞ്ച് വര്‍ഷത്തേക്ക് നീട്ടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇക്കാര്യം അറിയിച്ചത്. 1977ല്‍ യുപിയിലെ അലിഗഢില്‍ വെസ്‌റ്റേണ്‍ ഇല്ലിനോയിസ് യൂനിവേഴ്‌സിറ്റി മാകോമ്പിലെ ജേണലിസം ആന്റ് പബ്ലിക് റിലേഷന്‍സ് പ്രഫസറായ മുഹമ്മദ് അഹമ്മദുല്ല സിദ്ദിഖി സ്ഥാപക പ്രസിഡന്റായി സ്ഥാപിതമായ സംഘടനയാണ് സിമി. 2001ലാണ് സിമിയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് ആദ്യമായി നിരോധിച്ചത്. പിന്നീട് നിരോധനം അഞ്ചുവര്‍ഷം കൂടുമ്പോള്‍ നീട്ടിക്കൊണ്ടിരിക്കുകയായിരുന്നു.

Tags:    

Similar News