ഉരുള്‍പൊട്ടല്‍ ഭീതിയില്‍ ചെക്കുന്ന് മല; ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കേന്ദ്ര ഭൗമ പഠനകേന്ദ്രമായ സെസ് നടത്തിയ പഠനത്തില്‍ ചെക്കുന്നില്‍ ഉരുള്‍പ്പൊട്ടല്‍ സാധ്യത ചൂണ്ടി കാണിച്ചിട്ടുണ്ട്. ഹൈ ഹസാര്‍ഡ് സോണ്‍ ആയ ഈ പ്രദേശത്ത് മഴ ശക്തമായാല്‍ ഉരുള്‍പ്പൊട്ടല്‍ ഉള്‍പ്പെടെ സംഭവിക്കാമെന്ന മുന്നറിയിപ്പ് ജിയോളജിയും ഊര്‍ങ്ങാട്ടിരി പഞ്ചായത്തും അവഗണിക്കുകയാണ്.

Update: 2020-06-02 07:06 GMT

അരീക്കോട്(മലപ്പുറം): മഴ ശക്തി പ്രാപിച്ചതോടെ മലയോര മേഖലയില്‍ താമസിക്കുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭീതിയിലാണ്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതിനു ശേഷം ജാഗ്രത പാലിക്കാന്‍ കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശം നല്‍കിയതോടെ മലകള്‍ക്ക് താഴെ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ ആശങ്കയിലാണ്. ഓടക്കയത്ത് മുന്‍പ് ഉരുള്‍പ്പൊട്ടല്‍ നടന്ന് ഏഴ് ആദിവാസികള്‍ മരണപ്പെട്ടിരുന്നു.

ചെക്കുന്ന്, മുള്ളില്‍ കാട് മലകളെ കേന്ദ്രികരിച്ചാണ് ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ളതെന്ന്വിലയിരുത്തുന്നു. കേന്ദ്ര ഭൗമ പഠനകേന്ദ്രമായ സെസ് നടത്തിയ പഠനത്തില്‍ ചെക്കുന്നില്‍ ഉരുള്‍പ്പൊട്ടല്‍ സാധ്യത ചൂണ്ടി കാണിച്ചിട്ടുണ്ട്. ഹൈ ഹസാര്‍ഡ് സോണ്‍ ആയ ഈ പ്രദേശത്ത് മഴ ശക്തമായാല്‍ ഉരുള്‍പ്പൊട്ടല്‍ ഉള്‍പ്പെടെ സംഭവിക്കാമെന്ന മുന്നറിയിപ്പ് ജിയോളജിയും ഊര്‍ങ്ങാട്ടിരി പഞ്ചായത്തും അവഗണിക്കുകയാണ്.

ചെക്കുന്നില്‍മുന്‍പ്ഉരുള്‍പ്പൊട്ടല്‍ നടന്നതില്‍ വ്യാപകമായി നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്ന ഭാഗങ്ങളിലെ താമസക്കാര്‍ ഭീതിയോടെയാണ് കഴിയുന്നത്. ഓടക്കയം ഭാഗങ്ങളില്‍ ആദിവാസികള്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശങ്ങളിലാണ് മുന്‍പ് ഉരുള്‍പ്പൊട്ടല്‍ നടന്നത്.

ഓടക്കയം ഈന്തും പാലി ആദിവാസി കോളനിക്ക് തൊട്ട് മലക്ക്മുകളില്‍ ഭീമാകാരമായ വീഴാന്‍ പാകത്തില്‍ നില്‍ക്കുന്നകല്ല് പൊട്ടിച്ചു കളയാന്‍ രണ്ടു വര്‍ഷം മുന്‍പ് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും റവന്യുഡിപ്പാര്‍ട്ട്‌മെന്റും പഞ്ചായത്തും അവഗണിച്ചിരിക്കയാണ്. മഴ കനത്താല്‍ കല്ല് ആദിവാസി വീടുകള്‍ തകര്‍ത്ത് കൊണ്ടായിരിക്കും താഴേക്ക് പതിക്കുക. ഈ പ്രദേശത്ത് ക്വാറി പ്രവര്‍ത്തനം സജീവമായിരുന്നത് പ്രക്ഷോഭം മൂലം നിറുത്തിയിരിക്കയാണ്. ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ നിരവധി ക്വാറി ക്രഷര്‍ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് ചെക്കുന്ന്മലയെ കേന്ദ്രികരിച്ചാണ്. ചെക്കുന്ന് മലയുടെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍ നടന്നിരുന്നതിന് ശേഷം ക്വാറി പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിറുത്തിവെക്കാന്‍ കലക്ടര്‍ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ക്വാറി പ്രവര്‍ത്തനംതുടര്‍ന്നതിനെതിരെ രണ്ട് ദിവസം മുന്‍പ് കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിയതായി സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചു.

ഓടക്കയം വെറ്റിലപ്പാറ കിണറടപ്പ്, പാക്കുളം തെച്ചാം പറമ്പ് ചൂളാട്ടിപ്പാറ, വേഴക്കോട്, കാട്ടിയാടി, പൊയില്‍, പൂവ്വത്തിക്കല്‍, ഒതായി, ചാത്തല്ലൂര്‍ ഭാഗങ്ങളിലെ മലക്ക് താഴെ താമസിക്കുന്നവര്‍ ഭീതിയോടെയാണ്കഴിയുന്നത്. മഴശാക്തി പ്രാപിച്ചാല്‍ ഉരുള്‍പ്പൊട്ടല്‍ സാധ്യതയുണ്ടാകുമെന്ന ആശങ്കയിലാണ് ഇവര്‍ കഴിയുന്നത്.

മലക്ക് താഴെ കഴിയുന്നവരെസുരക്ഷിതമായ ഇടത്തേക്ക് മാറ്റി താമസിക്കാന്‍ സേവ് ചെക്കുന്ന് പരിസ്ഥിതി സംരക്ഷണ സമിതി ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ പരാതി നല്‍കിയതായും ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനായി ബന്ധപ്പെട്ടവര്‍ ഗൗരവമായി എടുക്കുന്നതിനായി മലക്ക് താഴെ താമസിക്കുന്നവര്‍ വീടുകളില്‍ കുടുംബ പ്രതിഷേധ സമരം ജൂണ്‍ അഞ്ചിന് നടത്തുമെന്നും സേവ് ചെക്കുന്ന് ഭാരവാഹികളായ കൃഷ്ണന്‍ എരഞ്ഞിക്കല്‍, ഗഫൂര്‍ പുവ്വത്തിക്കല്‍ മുനീര്‍ ഒതായി, അബ്ദുല്‍ ലത്തീഫ് ചാത്തല്ലൂര്‍ അറിയിച്ചു. 

Tags:    

Similar News