ചിന്‍മയാനന്ദിനെതിരേ പീഡനപരാതി നല്‍കിയ പെണ്‍കുട്ടി പോലിസ് കസ്റ്റഡിയില്‍

ചിന്‍മയാനന്ദിനെ ഭീഷണിപ്പെടുത്തി പണംതട്ടിയെന്ന കേസിലാണ് ഉത്തര്‍പ്രദേശ് പോലിസ് പെണ്‍കുട്ടിയെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ചിന്‍മയാനന്ദ് തനിക്കെതിരേ നല്‍കിയ കേസില്‍ അറസ്റ്റുതടയണമെന്നാവശ്യപ്പെട്ടുള്ള ഹരജിയുമായി ഷാജഹാന്‍പൂരിലെ കോടതിയിലേക്ക് പോവുന്നതിനിടെയാണ് പോലിസ് സംഘം പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി കസ്റ്റഡിയിലെടുത്തതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Update: 2019-09-24 10:42 GMT

ലഖ്‌നോ: ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്‍മയാനന്ദിനെതിരേ ലൈംഗികപീഡനത്തിന് പരാതി നല്‍കിയ നിയമവിദ്യാര്‍ഥിനിയെ പോലിസ് കസ്റ്റഡിയിലെടുത്തു. ചിന്‍മയാനന്ദിനെ ഭീഷണിപ്പെടുത്തി പണംതട്ടിയെന്ന കേസിലാണ് ഉത്തര്‍പ്രദേശ് പോലിസ് പെണ്‍കുട്ടിയെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ചിന്‍മയാനന്ദ് തനിക്കെതിരേ നല്‍കിയ കേസില്‍ അറസ്റ്റുതടയണമെന്നാവശ്യപ്പെട്ടുള്ള ഹരജിയുമായി ഷാജഹാന്‍പൂരിലെ കോടതിയിലേക്ക് പോവുന്നതിനിടെയാണ് പോലിസ് സംഘം പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി കസ്റ്റഡിയിലെടുത്തതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുക്കുമ്പോള്‍ അവരുടെ അച്ഛനും സഹോദരനും ഒപ്പമുണ്ടായിരുന്നു. അറസ്റ്റുതടയണമെന്ന ആവശ്യവുമായി പെണ്‍കുട്ടി നല്‍കിയ ഹരജി കഴിഞ്ഞദിവസം അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു.

കേസ് അന്വേഷണം നിരീക്ഷിക്കുന്നത് പ്രത്യേക ബെഞ്ചാണെന്നും ഹൈക്കോടതിക്ക് പരിഗണിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹരജി തള്ളിയത്. കേസന്വേഷണത്തില്‍ തൃപ്തിയറിയിച്ച കോടതി പരാതിക്കാരിക്ക് കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിരുന്നു. ചിന്‍മയാനന്ദിന്റെ പരാതിയില്‍ പെണ്‍കുട്ടിയുടെ രണ്ടുബന്ധുക്കളെയും സുഹശേഖരിക്കാനുള്ള ശ്രമത്തിലാണെന്നും പോലിസ് വ്യക്തമാക്കി. ചിന്‍മയാനന്ദിന്റെ കോളജിലെ നിയമവിദ്യാര്‍ഥിനിയായിരുന്ന തന്നെ ഒരുവര്‍ഷത്തോളം ചിന്‍മയാനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ് ഷാജഹാന്‍പൂരിലുള്ള ആശ്രമത്തില്‍നിന്ന് ചിന്‍മയാനന്ദിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തിരുന്നു. എന്നാല്‍, പെണ്‍കുട്ടി രഹസ്യമൊഴി നല്‍കിയിട്ടും ചിന്‍മയാനന്ദിനെതിരേ പോലിസ് ബലാല്‍സംഗക്കുറ്റം ചുമത്തിയിരുന്നില്ല. അഞ്ചുവര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചിന്‍മയാനന്ദിനെതിരേ ചുമത്തിയിരിക്കുന്നത്.  

Tags:    

Similar News