അല്‍ അഖ്‌സ മസ്ജിദിന്റെ സംരക്ഷണത്തിനായി മുസ്‌ലിംകള്‍ക്കൊപ്പം മരിക്കാനും തയ്യാര്‍: ജറുസലേമിലെ ക്രിസ്ത്യന്‍ നേതാവ്
അഖ്‌സയുടെ താക്കോല്‍ അധിനിവേശ ഇസ്രായേലിന് ഒരിക്കലും കൈമാറാന്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജെറുസലേം: അല്‍അഖ്‌സ മസ്ജിദിന്റെ സംരക്ഷണത്തിന് ഫലസ്തീനി മുസ്‌ലിംകള്‍ക്കൊപ്പം ക്രിസ്ത്യാനികളും മരിക്കാന്‍ തയ്യാറാണെന്ന് ജറുസലേം ജസ്റ്റിസ് ആന്റ് പീസ് ഫോര്‍ വേള്‍ഡ് പോപുലര്‍ ഓര്‍ഗനൈസേഷന്റെ തലവന്‍ ഫാദര്‍ മാനുവല്‍. അഖ്‌സയുടെ താക്കോല്‍ അധിനിവേശ ഇസ്രായേലിന് ഒരിക്കലും കൈമാറാന്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നാളെ ആരംഭിക്കുന്ന പെസഹാ അവധിക്കാലത്ത് അല്‍അഖ്‌സ മസ്ജിദിലേക്ക് അതിക്രമിച്ച് കയറാനും അതിന്റെ മുറ്റത്ത് മൃഗങ്ങളെ ബലിയര്‍പ്പിക്കാനും തീവ്ര ജൂത ഗ്രൂപ്പുകളോട് ആഹ്വാനം ചെയ്യുന്ന പരസ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് മുസല്ലത്തിന്റെ പരാമര്‍ശം. ഇവിടെ യാഗം നടത്തുന്നവര്‍ക്ക് സാമ്പത്തിക പാരിതോഷികവും ഈ പരസ്യത്തില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
'ജറുസലേം പഴയ നഗരത്തിലെ അല്‍അഖ്‌സ മസ്ജിദിനും ചര്‍ച്ച് ഓഫ് ഹോളി സെപല്‍ച്ചറിനും വേണ്ടി മരിക്കാന്‍ തങ്ങള്‍ തയ്യാറാണ്-അദ്ദേഹം വ്യക്തമാക്കി. തങ്ങള്‍ ഒരിക്കലും ഈ വിശുദ്ധ സ്ഥലങ്ങളുടെ താക്കോലുകള്‍ ഒരു വിലയ്ക്കും കൈമാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്‌ലാമിന്റെ മൂന്നാമത്തെ വിശുദ്ധ സ്ഥലമായ അല്‍അഖ്‌സ മസ്ജിദില്‍ പെസഹാ ബലിയില്‍ പങ്കുചേരാനും സാമ്പത്തിക സഹായം നേടാനും ജൂത ഗ്രൂപ്പുകളോട് ആഹ്വാനം ചെയ്യുന്ന ഒരു ഹീബ്രു പരസ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
'നിങ്ങള്‍ വിജയിച്ചില്ലേ? നിങ്ങളെ അറസ്റ്റ് ചെയ്താല്‍ നിങ്ങള്‍ വിജയിച്ചു!' 'ഹമാസിന്റെ ഭീഷണികളുടെയും പോലീസ് എതിര്‍പ്പിന്റെയും വെളിച്ചത്തില്‍ പെസഹാ ബലി തക്കസമയത്ത് അംഗീകൃത രീതിയില്‍ നടത്താം. പെസഹാ ബലി അര്‍പ്പിക്കാനും സാമ്പത്തിക പ്രതിഫലം നേടാനുമുള്ള ശ്രമങ്ങളില്‍ പങ്കുചേരൂ!' എന്നിങ്ങനെയാണ് ഹീബ്രുവില്‍ നല്‍കിയ പരസ്യത്തില്‍ പറയുന്നത്.
അല്‍അഖ്‌സ മസ്ജിദിനുള്ളില്‍ യഹൂദരുടെ വിശുദ്ധ ബലിയര്‍പ്പണം നടത്തുന്നത് 'സയണിസ്റ്റുകള്‍ പള്ളി കൈവശപ്പെടുത്താനും നശിപ്പിക്കാനും അതിന്റെ സ്ഥാനത്ത് അവരുടെ ക്ഷേത്രം പണിയാനും കുതന്ത്രം ചെയ്യുകയാണെന്ന് തെളിയിക്കുന്നു' എന്ന് മുസല്ലം ഊന്നിപ്പറഞ്ഞു.ഈ നിമിഷം നിശബ്ദത പാലിക്കുന്നത് ഭാവിയില്‍ അല്‍ അഖ്‌സ മസ്ജിദിനെ സംരക്ഷിക്കാനുള്ള നമ്മുടെ അവകാശം പാഴാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
'അല്‍അഖ്‌സ നിങ്ങളെ വിളിക്കുന്നു, അതിന്റെ കണ്ണുകള്‍ കരയുന്നു', 'അതിനാല്‍ പരാജയപ്പെടരുത്'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അല്‍ അഖ്‌സ മസ്ജിദിന്റെ സംരക്ഷണത്തിനായി മരിക്കാനും തയ്യാര്‍:
ജറുസലേമിലെ ക്രിസ്ത്യന്‍ നേതാവ്