പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പതിനായിരങ്ങള്‍; മുഖ്യമന്ത്രി നേരിട്ടെത്തി
മത, രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും മലപ്പുറം ടൗണ്‍ഹാളിലെത്തി അനുശോചനം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാത്രി ഒമ്പത് മണിയോടെ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.
മലപ്പുറം: അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അവസാനമായൊന്നു കാണാനും അന്ത്യോപചാരം അര്‍പ്പിക്കാനും മലപ്പുറത്തേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. മത, രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും മലപ്പുറം ടൗണ്‍ഹാളിലെത്തി അനുശോചനം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാത്രി ഒമ്പത് മണിയോടെ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.
ഞായറാഴ്ച വൈകീട്ട് ആറേമുക്കാലോടെയാണ് മൃതദേഹം മലപ്പുറം കുന്നുമ്മലിലെ ടൗണ്‍ഹാളില്‍ എത്തിച്ചത്. സ്പീക്കര്‍ എം ബി രാജേഷ്, മന്ത്രിമാരായ വി അബ്ദുറഹ്മാന്‍, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ്, എംപിമാരായ ടി എന്‍ പ്രതാപന്‍, എം പി രാഘവന്‍, എംഎല്‍എമാരായ പി കെ കുഞ്ഞാലിക്കുട്ടി, പി ഉബൈദുല്ല, എന്‍ ഷംസുദ്ദീന്‍, കെ ടി ജലീല്‍, മുഹമ്മദ് മുഹ്‌സിന്‍, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, സിപിഐ നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, കെ ഇ ഇസ്മായില്‍, കോണ്‍ഗ്രസ് നേതാക്കളായ ആര്യാടന്‍ മുഹമ്മദ്, ആര്യാടന്‍ ഷൗക്കത്ത്, ഡിസിസി മുന്‍ പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി, കെഎസ്‌യു നേതാവ് കെ എം. അഭിജിത്, എ പി അബൂബക്കര്‍ മുസ്‌ല്യാര്‍, സുന്നി എ പി വിഭാഗം നേതാവ് അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, ജമാഅത്തെ ഇസ്‌ലാമി അമീര്‍ എം ഐ അബ്ദുല്‍ അസീസ്, അസി. അമീര്‍ പി മുജീബ് റഹ്മാന്‍, ശൈഖ് മുഹമ്മദ് കാരകുന്ന്, ബി.ജെ.പി അഖിലേന്ത്യ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടി, പോപുലര്‍ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, എസ്ഡിപിഐ ദേശീയ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി തുടങ്ങിയവര്‍ ടൗണ്‍ ഹാളിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യയാത്രാമൊഴി നല്‍കാനും പതിനായിരങ്ങളാണ് മലപ്പുറത്തേക്ക് ഒഴുകിയെത്തിയത്.