ഐഎഎസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് ചീഫ് സെക്രട്ടറി; ഗോപാലകൃഷ്ണനും പ്രശാന്തിനുമെതിരേ നടപടിയുണ്ടാവും

മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പുണ്ടാക്കിയ ഗോപാലകൃഷ്ണനും സ്ഥിരമായി അഡീഷണല്‍ ചീഫ് സെക്രട്ടറിയെ അപമാനിക്കുന്ന എന്‍ പ്രശാന്തിനുമെതിരെയാണ് നടപടിയുണ്ടാവുക

Update: 2024-11-10 13:26 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ ചേരിതിരിഞ്ഞു പോരടിക്കുന്നതില്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയന് റിപോര്‍ട്ട് നല്‍കി. ഉദ്യോഗസ്ഥര്‍ ചട്ടലംഘനം നടത്തി പോരടിക്കുന്നതായി രേഖപ്പെടുത്തിയ റിപോര്‍ട്ടില്‍ മുഖ്യമന്ത്രിയായിരിക്കും അന്തിമതീരുമാനമെടുക്കുക.

സര്‍ക്കാര്‍ നടപടിയുണ്ടാകുമെന്ന സൂചനകള്‍ പുറത്തുവന്നതിന് ശേഷവും ഫേസ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത് ഐഎഎസ് രംഗത്ത് വന്നു. സത്യസന്ധരായ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും നശിപ്പിച്ച ആളാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകെന്ന് എന്‍ പ്രശാന്ത് ആരോപിച്ചു. താന്‍ വിസില്‍ ബ്ലോവറാണെന്നും എന്‍ പ്രശാന്ത് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലെ കമന്റില്‍ ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മറുപടിയുണ്ടോ എന്ന ചോദ്യത്തിന് അതാരെന്നായിരുന്നു എന്‍ പ്രശാന്തിന്റെ പരിഹാസം.

മതങ്ങളുടെ പേരില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതിലും ചീഫ് സെക്രട്ടറി നടപടിക്ക് ശുപാര്‍ശ ചെയ്ത് റിപോര്‍ട്ട് നല്‍കി. കെ ഗോപാലകൃഷ്ണന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു. ഉചിതമായ നടപടിയെടുക്കാമെന്നാണ് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ.

Similar News