ഗവര്‍ണര്‍ക്കുള്ള മറുപടി നാളെ; രാവിലെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം
സര്‍വകലാശാല വിസിമാരോട് രാജിവെക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടതിനെതിരെ സിപിഎം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ നിര്‍ണായക നീക്കം. കേരള സര്‍വകലാശാല വി.സിയോട് ഗവര്‍ണര്‍ നേരിട്ടു വിളിച്ച് രാജി ആവശ്യപ്പെട്ടിരുന്നു. ഇന്ന് തന്നെ രാജിവെക്കണമെന്നായിരുന്നു ഗവര്‍ണറുടെ ആവശ്യം.
തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ മറുപടി നല്‍കും. നാളെ രാവിലെ 10.30ന് പാലക്കാട് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.
സര്‍വകലാശാല വിസിമാരോട് രാജിവെക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടതിനെതിരെ സിപിഎം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ നിര്‍ണായക നീക്കം. കേരള സര്‍വകലാശാല വി.സിയോട് ഗവര്‍ണര്‍ നേരിട്ടു വിളിച്ച് രാജി ആവശ്യപ്പെട്ടിരുന്നു. ഇന്ന് തന്നെ രാജിവെക്കണമെന്നായിരുന്നു ഗവര്‍ണറുടെ ആവശ്യം.
പകരം ചുമതല ആരോഗ്യ സര്‍വകലാശാല വി.സിക്ക് നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ രാജിവെക്കില്ലെന്നും പുറത്താക്കണമെങ്കില്‍ ആവാമെന്നുമാണ് വി.സിയുടെ പ്രതികരണം. നാളെ കാലാവധി അവസാനിക്കാനിരിക്കെയാണ് കേരളാ വി.സിയോട് ഇന്ന് രാജിയാവശ്യപ്പെട്ടത്. വി.സി രാജിയാവശ്യം നിരസിച്ചതോടെ ഗവര്‍ണര്‍ വി.സിമാരുടെ കൂട്ട രാജ്യാവശ്യപ്പെട്ട് രംഗത്തെത്തി.
സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാല വി.സിമാരോടാണ് ഗവര്‍ണര്‍ രാജിയാവശ്യപ്പെട്ടത്. നാളെ രാവിലെ 11.30ന് മുമ്പ് രാജിവെക്കണമെന്നാണ് ആവശ്യം. സാങ്കേതിക സര്‍വകലാശാല വി.സിയുടെ നിയമനം സുപ്രിംകോടതി റദ്ദാക്കിയതിന്റെ പിന്‍ബലത്തിലാണ് ഗവര്‍ണര്‍ മറ്റു സര്‍വകലാശാല വി.സിമാരോടും രാജിയാവശ്യപ്പെട്ടിരിക്കുന്നത്.