കെ സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിൽ ഡിജെ പാട്ടിനൊപ്പം ദേശീയപതാക വീശി നൃത്തം; പരാതി
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിലെ നിയമലംഘനം പോലിസ് അവഗണിക്കുന്നെന്നാണ് ആക്ഷേപം.
പാലക്കാട്: പാലക്കാട് നഗരത്തില്‍ കഴിഞ്ഞദിവസം യുവമോര്‍ച്ച നടത്തിയ തിരംഗ് യാത്രയില്‍ ദേശീയ പതാകയെ അപമാനിച്ചെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. ഡിജെ പാട്ടിനൊപ്പം പ്രവര്‍ത്തകര്‍ നൃത്തം ചെയ്ത് ദേശീയപതാക വീശിയ ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെയാണ് പരാതി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിലെ നിയമലംഘനം പോലിസ് അവഗണിക്കുന്നെന്നാണ് ആക്ഷേപം. ദൃശ്യങ്ങള്‍ ഉള്‍പ്പടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലിസില്‍ പരാതി നല്‍കിയത്. സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിക്ടോറിയ കോളജ് പരിസരത്തുനിന്നാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനം തുടങ്ങിയത്.