ഡല്‍ഹിയിലും ഹരിയാനയിലും കോണ്‍ഗ്രസ്-എഎപി സഖ്യം

പ്രകടന പത്രികയില്‍ മാറ്റം വരുത്തി ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന വാഗ്ദാനം ഉള്‍പ്പെടുത്താമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചതായാണ് റിപോര്‍ട്ട്. പൂര്‍ണ സംസ്ഥാന പദവി ലഭ്യമാവും വരെ, തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാര്‍ നോമിനി ആയിരിക്കും ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറെന്നും റിപോര്‍ട്ടില്‍ പറയുന്നു.

Update: 2019-04-05 17:59 GMT

ന്യൂഡല്‍ഹി: ആഴ്ച്ചകള്‍ നീണ്ട മാറിമറിയലുകള്‍ക്കൊടുവില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തിരഞ്ഞെടുപ്പ് സഖ്യത്തിലെത്തിയതായി റിപോര്‍ട്ട്. ഡല്‍ഹിക്ക് പുറമേ ഹരിയാനയിലും ഇരുപാര്‍ട്ടികളും കൈകോര്‍ക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദി ക്വിന്റ് റിപോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ ഏഴ് ലോക്‌സഭാ സീറ്റുകളും ഹരിയാനയില്‍ 10 ലോക്‌സഭാ സീറ്റുകളുമാണുള്ളത്. ഇരു സംസ്ഥാനങ്ങളിലും മെയ് 12ന് ആണ് തിരഞ്ഞെടുപ്പ്. ദേശീയ തലത്തില്‍ വിവിധ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതിന് കോണ്‍ഗ്രസിന് തുറന്നതും അയഞ്ഞതുമായ സമീപനമാണുള്ളതെന്ന് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പ്രകടന പത്രികയില്‍ മാറ്റം വരുത്തി ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന വാഗ്ദാനം ഉള്‍പ്പെടുത്താമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചതായാണ് റിപോര്‍ട്ട്. പൂര്‍ണ സംസ്ഥാന പദവി ലഭ്യമാവും വരെ, തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാര്‍ നോമിനി ആയിരിക്കും ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറെന്നും റിപോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹിയില്‍ സീറ്റ് വീതംവയ്പ്പ് ഏത് രീതിയിലായിരിക്കണമെന്നതു സംബന്ധിച്ച് ചര്‍ച്ച തുടരുകയാണ്. പഞ്ചാബിലെ സഖ്യം സംബന്ധിച്ച് ഇരുപാര്‍ട്ടികളും ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. 

Tags:    

Similar News