കര്‍ണാടകയില്‍ കോണ്‍ഗ്രസ് പടുകൂറ്റന്‍ ജയത്തിലേക്ക്; ബിജെപിക്ക് കനത്ത തിരിച്ചടി

Update: 2023-05-13 05:22 GMT

ബെംഗളുരു: കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. നിലവില്‍ 120 സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ബിജെപിക്കാവട്ടെ കനത്ത തിരിച്ചടിയാണുണ്ടായത്. 44.4ശതമാനം വോട്ട് കോണ്‍ഗ്രസ് ഇതുവരെ നേടിയിട്ടുണ്ട്. എന്നാല്‍ 70ലേറെ സീറ്റുകളിലാണ് ബിജെപി മുന്നിലുള്ളത്. 30 സീറ്റുകളില്‍ ജെഡിഎസാണ് മുന്നിട്ടുനില്‍ക്കുന്നത്. 224 സീറ്റുകളുള്ള സംസ്ഥാനത്ത് 113 സീറ്റിന്റെ കേവല ഭൂരിപക്ഷമാണ് ലഭിക്കേണ്ടത്. കോണ്‍ഗ്രസിന്റെ ലീഡ് നില കേവല ഭൂരിപക്ഷം കടന്ന് കഴിഞ്ഞു് മുന്നേറുകയാണ്. ഇതോടെ കോണ്‍ഗ്രസ് പാളയങ്ങളില്‍ ആഘോഷം തുടങ്ങി. എന്നാല്‍ ബിജെപി കേന്ദ്രം ഏറെ നിരയാശയിലാണ്. പാര്‍ട്ടി ഓഫിസുകള്‍ ആളൊഴിഞ്ഞ അവസ്ഥയിലാണ്. ജെഡിഎസ് നിര്‍ണായകമായേക്കുമെന്ന് കരുതിയിരുന്നെങ്കിലും അതിനുള്ള സാധ്യതയും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും അത് സമയമാകുമ്പോള്‍ പുറത്തുവിടുമെന്നുമാണ് ജെഡിഎസ് പറയുന്നത്.കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം നേടാനായില്ലെങ്കില്‍ കര്‍ണാടകയില്‍ ഓപ്പറേഷന്‍ താമരയ്ക്ക് സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സംസ്ഥാനത്തെത്തുമെന്നും റിപോര്‍ട്ടുകളുണ്ട്.

Tags:    

Similar News