കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: തരൂരിന്റെ പ്രകടന പത്രികയില്‍ അപൂര്‍ണ ഭൂപടം, പിന്നീട് തിരുത്തി

കശ്മീരിന്റെ ഭാഗങ്ങള്‍ മുഴുവനും ഇല്ലാത്തതാണ് വിവാദമായത്. ലഡാക്ക്, ജമ്മു, കശ്മീര്‍ എന്നിവയും, പാക് അധീന കശ്മീരും ചൈനയുടെ നിയന്ത്രണത്തിലുള്ള അക്‌സായ്ചിന്‍ മേഖലയും ഭൂപടത്തില്‍ ഇല്ല. അബദ്ധം മനസിലായതോടെ പ്രകടനപത്രിക തിരുത്തി ഇന്ത്യയുടെ പൂര്‍ണ ഭൂപടം ഉള്‍പ്പെടുത്തുകയായിരുന്നു.

Update: 2022-09-30 13:06 GMT

ന്യൂഡല്‍ഹി: എഐസിസി പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ശശി തരൂരിന്റെ പ്രകടന പത്രികയില്‍ പ്രസിദ്ധീകരിച്ച അപൂര്‍ണമായ ഇന്ത്യന്‍ ഭൂപടം വിവാദത്തില്‍. കശ്മീരിന്റെ ഭാഗങ്ങള്‍ മുഴുവനും ഇല്ലാത്തതാണ് വിവാദമായത്. ലഡാക്ക്, ജമ്മു, കശ്മീര്‍ എന്നിവയും, പാക് അധീന കശ്മീരും ചൈനയുടെ നിയന്ത്രണത്തിലുള്ള അക്‌സായ്ചിന്‍ മേഖലയും ഭൂപടത്തില്‍ ഇല്ല. അബദ്ധം മനസിലായതോടെ പ്രകടനപത്രിക തിരുത്തി ഇന്ത്യയുടെ പൂര്‍ണ ഭൂപടം ഉള്‍പ്പെടുത്തുകയായിരുന്നു.

പ്രകടന പത്രികയിലെ 'അബദ്ധ ഭൂപടം' അതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ചര്‍ച്ചയാകുകയും ചെയ്തു. സാമുഹിക മാധ്യമത്തില്‍ ഇതിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നു. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്കു ശശി തരൂരിന്റെ എതിരാളി. ഹൈക്കമാന്‍ഡ് പിന്തുണയുള്ള സ്ഥാനാര്‍ഥിയായാണ് ഖാര്‍ഗെ എത്തുന്നത്. ഖാര്‍ഗെയെ പിന്തുണയ്ക്കുമെന്ന് മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്‌നിക് അറിയിച്ചു.

ഇന്ന് ഉച്ചയ്ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു തൊട്ടു മുമ്പാണ്് മത്സരത്തിനില്ലെന്ന് ദിഗ് വിജയ് സിങ് അറിയിച്ചത്. ഇന്നലെ അദ്ദേഹം പത്രിക കൈപ്പറ്റിയിരുന്നു. ദിഗ് വിജയ് സിങ് ഇന്നലെ ശശി തരൂരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള സൗഹൃദ മത്സരം എന്നാണ് അധ്യക്ഷ തെരഞ്ഞെടുപ്പിനെക്കുറിച്ച് തരൂര്‍ പ്രതികരിച്ചത്.

Tags:    

Similar News