ഹരിയാനയിലെ ട്വിസ്റ്റില്‍ ഞെട്ടി കോണ്‍ഗ്രസ്; എഐസിസി ആസ്ഥാനത്ത് ആഘോഷം നിര്‍ത്തി

Update: 2024-10-08 05:19 GMT

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ഹരിയാനയില്‍ ബിജെപിയുടെ ലീഡ് നില കുതിച്ചതോടെ അമ്പരന്ന് കോണ്‍ഗ്രസ് നേതൃത്വം. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ വ്യക്തമായ ലീഡ് പുലര്‍ത്തിയിരുന്ന കോണ്‍ഗ്രസിന്റെ ലീഡ് രണ്ടാം മണിക്കൂറില്‍ കുത്തനെ കുറഞ്ഞു. എഐസിസി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷം തുടരുന്നതിനിടെയാണ് ലീഡ് മാറി മറിഞ്ഞത്. ഇതോടെ ആഘോഷം നിര്‍ത്തിവയ്ക്കാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചു.

ഹരിയാനയില്‍ നിലവില്‍ ബിജെപി 49 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് 36സീറ്റുകളിലേക്ക് ഒതുങ്ങി. മൂന്ന് സീറ്റുകളില്‍ സ്വതന്ത്രരുമാണ് ലീഡ് ചെയ്യുന്നത്. കേവല ഭൂരിപക്ഷത്തിന് 46 സീറ്റാണ് വേണ്ടത്. ഹരിയാനയിലെ ഗ്രാമീണ മേഖലയിലെ മുന്നേറ്റം കോണ്‍ഗ്രസിന് നഗരമേഖലയില്‍ തുടരാനായില്ല. ഗുസ്തി താരം വിനേഷ് ഫോഗട്ടും ജുലാന മണ്ഡലത്തില്‍ പിന്നിലാണ്. ആം ആദ്മി പാര്‍ട്ടിക്ക് ഹരിയാനയില്‍ ഒരു സീറ്റിലും മുന്നിലെത്താനായില്ല.





Tags:    

Similar News