നാലു വോട്ടിന് വേണ്ടി യുഡിഎഫ് വര്‍ഗീയതക്ക് ഒപ്പം നില്‍ക്കുന്നു: പിണറായി വിജയന്‍
തലശേരിയില്‍ മുസ്‌ലിം പള്ളിക്ക് കാവല്‍ നിന്ന കുഞ്ഞിരാമനെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തി. എന്നാല്‍, ആര്‍എസ്എസ് ശാഖക്ക് കാവല്‍ നിന്ന പാര്‍ടിയാണ് കോണ്‍ഗ്രസ്.
ചേലക്കര: നാലു വോട്ടിന് വേണ്ടി യുഡിഎഫ് വര്‍ഗീയതക്ക് ഒപ്പം നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചേലക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രത്തിലെ എല്ലാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ബിജെപിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. തലശേരിയില്‍ മുസ്‌ലിം പള്ളിക്ക് കാവല്‍ നിന്ന കുഞ്ഞിരാമനെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തി. എന്നാല്‍, ആര്‍എസ്എസ് ശാഖക്ക് കാവല്‍ നിന്ന പാര്‍ടിയാണ് കോണ്‍ഗ്രസ്. വോട്ടിന് വേണ്ടി എസ്ഡിപിഐയുമായും ജമാഅത്ത് ഇസ്‌ലാമിയുമായും കോണ്‍ഗ്രസ് ചേരുകയാണ്. വയനാട് ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ യാതൊരു സഹായവും നല്‍കിയില്ല. സര്‍ക്കാരെന്ന നിലയില്‍ സഹായം പ്രതീക്ഷിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.