കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഹിന്ദുക്കളെ കൊണ്ടും ഹിജാബ് ധരിപ്പിക്കും;വിവാദ പരാമര്‍ശവുമായി ബിജെപി മന്ത്രി സുനില്‍ കുമാര്‍

വിദ്യാര്‍ഥികള്‍ക്ക് തെരുവില്‍ അവര്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാം, എന്നാല്‍ സ്‌കൂളുകളില്‍ ഡ്രസ് കോഡ് നിര്‍ബന്ധമാണെന്ന് റവന്യൂ മന്ത്രി ആര്‍ അശോക പറഞ്ഞു

Update: 2022-02-09 07:43 GMT

ബംഗളൂരു: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഹിന്ദുക്കളോട് ഹിജാബ് ധരിക്കാന്‍ ആവശ്യപ്പെടുന്ന നിയമം കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്ന് കര്‍ണാടക ഊര്‍ജ മന്ത്രി സുനില്‍ കുമാര്‍. 'ജനവിധി അനുകൂലമായാല്‍ ഹിന്ദുക്കള്‍ പോലും ഹിജാബ് ധരിക്കണമെന്ന നിയമം കോണ്‍ഗ്രസ് കൊണ്ടുവന്നേക്കും. സിദ്ധരാമയ്യയും കോണ്‍ഗ്രസും അത്തരമൊരു മാനസികാവസ്ഥ ഉപേക്ഷിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നലെ ഡികെ ശിവകുമാര്‍ ത്രിവര്‍ണ പതാക നീക്കം ചെയ്തുവെന്ന തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചു. ഈ ആരോപണത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയാണെന്നും സുനില്‍ കുമാര്‍ പറഞ്ഞു.അതേസമയം ഹിജാബ് വിഷയത്തില്‍ അസുഖകരമായ കാര്യങ്ങള്‍ എവിടെ സംഭവിച്ചാലും നടപടിയെടുക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. കോടതി ഉത്തരവുകള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഞങ്ങള്‍ക്ക് കോടതിയെ ഉപദേശിക്കാന്‍ കഴിയില്ല. കോടതി ഉത്തരവിടുമ്പോള്‍ അത് അംഗീകരിക്കണം, മന്ത്രി പറഞ്ഞു.

ഹിജാബിനോ കാവിക്കോ സര്‍ക്കാര്‍ അനുകൂലമല്ലെന്ന് കര്‍ണാടക റവന്യൂ മന്ത്രി ആര്‍ അശോക പറഞ്ഞു.വിദ്യാര്‍ഥികള്‍ക്ക് തെരുവില്‍ അവര്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാം, എന്നാല്‍ സ്‌കൂളുകളില്‍ ഡ്രസ് കോഡ് നിര്‍ബന്ധമാണ്. വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി മുന്‍കരുതല്‍ നടപടിയായി ഞങ്ങള്‍ സ്‌കൂളുകളും കോളേജുകളും അടച്ചു. നിലവിലെ വിവാദത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും ആര്‍ അശോക പറഞ്ഞു.

Tags:    

Similar News