സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ആകെ മരണം 10 ആയി

Update: 2020-05-31 16:14 GMT

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോഴിക്കോട് മാവൂര്‍ സ്വദേശിനി സുലെഖയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഹൃദ്രോഗിയായ സുലൈഖ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 10 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് ഇന്ന് 61 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.




Tags:    

Similar News