കൊവിഡ് വ്യാപനം: ചാവക്കാട് താലൂക്ക് ആശുപത്രി അടച്ചിട്ടു

Update: 2020-06-14 14:29 GMT

തൃശൂര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചാവക്കാട് പ്രദേശത്ത് അതീവജാഗ്രതാ നിര്‍ദേശം. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൂടി കൊവിഡ് സ്ഥരീകരിച്ചതോടെ ചാവക്കാട് താലൂക്ക് ആശുപത്രി പൂര്‍ണമായി അടച്ചിട്ടു. ചാവക്കാട് സ്വദേശിനികളായ 38, 42, 53, 31 പ്രായമുള്ള നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ആകെയുള്ള 161 ജീവനക്കാരില്‍ 9 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ജില്ലയില്‍ ആകെ ഇതുവരെ കൊവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം 24 ആയി.


Tags:    

Similar News