കല്‍പ്പറ്റ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കല്‍പ്പറ്റ നഗരം ഒരാഴ്ചത്തേക്ക് അടച്ചിടുന്നതായി ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല അറിയിച്ചു. നഗരത്തിലെ ഒരു പ്രമുഖ ടെക്‌സ്റ്റൈല്‍സില്‍ 21 പേര്‍ക്കും ഒരു ബാങ്കില്‍ ആറു പേര്‍ക്കും ഒരു സര്‍ക്കാര്‍ ഒാഫിസില്‍ 6 പേര്‍ക്കും ഒരു ഹൈസ്‌കൂളില്‍ 49 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കണ്ടയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്. എല്ലാവരും സഹകരിക്കണമെന്നും പരിശോധന നടത്തി കുറവ് വരുന്ന വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കും. ഹോട്ടല്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കേടായിപ്പോവുന്ന ഭക്ഷണവസ്തുക്കള്‍ വില്‍ക്കാന്‍ ഉച്ചവരെ സമയം അനുവദിക്കുമെന്നും അദീലാ അബ്ദുല്ല വ്യക്തമാക്കി.
Covid expansion: Kalpetta city closed for a week