കണ്ണൂരില്‍ ബിഹാര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞെത്തിയ 32 പേലിസുകാര്‍ക്ക് കൊവിഡ്

Update: 2020-11-14 14:52 GMT
കണ്ണൂര്‍: ബിഹാറില്‍ നിന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ 32 പോലിസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാട്ടില്‍ തിരിച്ചെത്തി ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം 34 കെഎപി ഉദ്യോഗസ്ഥരെ കൊവിഡ് ടെസ്റ്റിന് വിധേയരാക്കിയപ്പോഴാണ് 32 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിനു പുറമെ, ധര്‍മടം പോലിസ് സ്റ്റേഷനിലെ ഏതാനും പോലിസുകാര്‍ക്കും കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് പോസിറ്റീവായി.

    ഈ സാഹചര്യത്തില്‍ കൊവിഡുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ കൃത്യ നിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ ഉദ്യോഗസ്ഥരും ജീവനക്കാരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് കൊവിഡ് അവലോകന യോഗത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ അനിവാര്യമാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

Covid positive 32 policemen after completing Bihar election duty

Tags:    

Similar News