ക്രൂയിസ് കപ്പലിലെ 60 പേര്‍ക്ക് കൊവിഡ്; 1400 യാത്രികരെയും പരിശോധിക്കും

Update: 2022-01-04 17:14 GMT

മുംബൈ: ഗോവയില്‍ നിന്ന് മുംബൈയിലെത്തിയ കോര്‍ഡിലിയ ക്രൂയിസ് കപ്പലിലെ 60 പേര്‍ക്ക് കൊവിഡ് കണ്ടെത്തിയ സാഹചര്യത്തില്‍ 1400 യാത്രികരെയും പരിശോധിക്കാന്‍ തുറമുഖ അതോറിറ്റി തീരുമാനിച്ചു. ആറു രോഗികള്‍ ഗോവയില്‍ തന്നെ ഇറങ്ങിയിരുന്നു. ബാക്കിയുള്ളവര്‍ സൗത്ത് മുംബൈയിലെ ബല്ലാര്‍ഡ് പീറിലെ ടെര്‍മിനലില്‍ എത്തുകയായിരുന്നു. ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) അറിയിച്ചിരുന്നു. ആഡംബര കപ്പലിലെ യാത്രക്കാറില്‍ അധികപേരും രോഗ ബാധയുളഅളവരുമായി സമ്പര്‍ക്കത്തില്‍ ആയിട്ടുണ്ടാകാന്‍ ഇയടുണ്ട്. ഇതിനാലാണ് ഇവരെ കപ്പലില്‍ തന്നെ ക്വാറന്റൈന്‍ ചെയ്യാന്‍ ഒരുങ്ങുന്നത്.

Tags:    

Similar News