സിപിഐ സംസ്ഥാന സമ്മേളനം: സെക്രട്ടറി സ്ഥാനത്തേക്ക് മൽസരമൊഴിവാക്കാൻ ശ്രമം

ജില്ലാ കമ്മിറ്റികൾ യോഗം ചേർന്ന് സംസ്ഥാന കൗൺസിലിലേക്ക് അംഗങ്ങളെ തീരുമാനിക്കുകയാണ് ചെയ്യുന്നത്. എന്നാൽ കൊല്ലത്തും തൃശൂരിലുമടക്കം സംസ്ഥാന കൗൺസിലിലേക്ക് അംഗങ്ങളെ തീരുമാനിക്കുന്നതിന് മൽസരം നടക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

Update: 2022-10-03 06:49 GMT

തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മൽസരമൊഴിവാക്കാൻ ശ്രമം. അതേസമയം സംസ്ഥാന കൗൺസിൽ പ്രതിനിധികളായി 101 പേരെ തിരഞ്ഞെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുമ്പത്തെ സംസ്ഥാന കൗൺസിലിനെ അപേക്ഷിച്ച് അഞ്ച് അംഗങ്ങൾ ഇക്കുറി അധികമുണ്ട്.

ജില്ലാ കമ്മിറ്റികൾ യോഗം ചേർന്ന് സംസ്ഥാന കൗൺസിലിലേക്ക് അംഗങ്ങളെ തീരുമാനിക്കുകയാണ് ചെയ്യുന്നത്. എന്നാൽ കൊല്ലത്തും തൃശൂരിലുമടക്കം സംസ്ഥാന കൗൺസിലിലേക്ക് അംഗങ്ങളെ തീരുമാനിക്കുന്നതിന് മൽസരം നടക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

സംസ്ഥാന കൗൺസിലിലേക്ക് എത്തുന്നവരുടെ എണ്ണത്തിന്റെ ബലാബലം നോക്കിയാവും സെക്രട്ടറി സ്ഥാനത്തേക്ക് മൽസരത്തിന് ഇറങ്ങണോ എന്ന് കാനം വിരുദ്ധ വിഭാഗം തീരുമാനിക്കുക. അതിനാൽ സെക്രട്ടറി സ്ഥാനത്തേക്ക് മൽസരമുണ്ടാകുമോയെന്നത് സംസ്ഥാന കൗൺസിലിലെ അംഗബലമാണ് തീരുമാനിക്കുക.

അതേസമയം സംസ്ഥാന കൗൺസിലിലേക്ക് ജില്ലകളിൽ നിന്ന് മൽസരിക്കുന്ന മലപ്പുറത്തു നിന്നുള്ള അജിത് കൊളാടി, തിരുവനന്തപുരത്ത് നിന്നുള്ള അരുൺ കെ എസ് തുടങ്ങിയവരെ അനുനയിപ്പിക്കാൻ കാനം രാജേന്ദ്രൻ തയാറായിട്ടുണ്ട്. ഇവരെ സംസ്ഥാന കൗൺസിലിൽ ഉൾപ്പെടുത്താമെന്ന ഉറപ്പ് നൽകിയാണ് കാനം പക്ഷം അനുനയ ശ്രമം തുടങ്ങിയത്. സമ്മേളനം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്ന സ്ഥിതി​ഗതികളിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. 

Similar News