കസ്റ്റഡി കൊലപാതകം: ആള്‍ക്കൂട്ടം പോലിസ് സ്‌റ്റേഷന്‍ കത്തിച്ചു (വീഡിയോ)
അസമിലെ നാഗോണ്‍ ജില്ലയിലെ ബതദ്രവ പോലിസ് സ്‌റ്റേഷനു നേരെയാണ് ആക്രമണമുണ്ടായത്. ജനക്കൂട്ടം പോലിസ് സ്‌റ്റേഷന്‍ അക്രമിക്കുന്നതിന്റെയും പോലിസുകാരെ മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഗുവാഹത്തി: പോലിസ് കസ്റ്റഡിയില്‍ മീന്‍കച്ചവടക്കാരന്‍ മരിച്ചതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ പോലിസ് സ്‌റ്റേഷന്‍ കത്തിച്ചു. അസമിലെ നാഗോണ്‍ ജില്ലയിലെ ബതദ്രവ പോലിസ് സ്‌റ്റേഷനു നേരെയാണ് ആക്രമണമുണ്ടായത്. ജനക്കൂട്ടം പോലിസ് സ്‌റ്റേഷന്‍ അക്രമിക്കുന്നതിന്റെയും പോലിസുകാരെ മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.
സ്ത്രീകളും പുരുഷന്‍മാരും അടങ്ങിയ സംഘം പോലിസ് സ്‌റ്റേഷനിലേക്ക് കല്ലേറ് നടത്തുകയും ശേഷം, പോലിസുകാരൈ പിടിച്ചിറക്കി മര്‍ദിക്കുകയുമായിരുന്നു. പിന്നാലെ സ്‌റ്റേഷന്‍ കത്തിക്കുകയും ചെയ്തു.
സഫിഖുള്‍ ഇസ്‌ലാം എന്ന യുവാവാണ് പോലിസ് കസ്റ്റഡിയില്‍ മരിച്ചത്. പോലിസ് ഇയാളെ മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. രണ്ടായിരത്തോളം പേര്‍ പോലിസ് സ്‌റ്റേഷനിലേക്ക് ഇരച്ചെത്തുകയായിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ കൂടുതല്‍ സേനയെ രംഗത്തിറക്കി.
Mob attacks police station after man dies in custody in Nagaon's Batadrava pic.twitter.com/3XOsYcljCm
— Sourav Chetia (@sourav_chetia) May 21, 2022