ദലിത് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി; ഏഴു സവര്‍ണര്‍ കസ്റ്റഡിയില്‍

അലഹബാദ്: ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ദലിത് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ദേവീ ശങ്കര്‍ എന്ന 35കാരനാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ ഏഴു സവര്‍ണരെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. ദിലീപ് സിങ് എന്നയാളാണ് ദേവീ ശങ്കറിനെ വീട്ടില്‍ നിന്നും രാത്രി വിളിച്ചു കൊണ്ടുപോയത്. തുടര്‍ന്ന് ഇസോട്ട ലോഹാഗ്പൂരിലെ ഒരു തോട്ടത്തില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. ശ്വാസം മുട്ടിച്ച് കൊന്ന ശേഷം മൃതദേഹത്തില്‍ തീയിടുകയാണ് ഉണ്ടായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പറയുന്നത്. ദലിത് യുവാവിനെ ജന്മിത്വ വിഭാഗങ്ങള്‍ കൊലപ്പെടുത്തിയത് ഗുരുതരമായ സംഭവമാണെന്ന് ബിഎസ്പി നേതാവ് മായാവതി പറഞ്ഞു.