കര്‍ണാടക കലബുര്‍ഗിയില്‍ സൂഫിവര്യന്റെ ദര്‍ഗ തകര്‍ത്തു

Update: 2024-10-11 06:55 GMT

കലബുര്‍ഗി: കര്‍ണാടകയിലെ കലബുര്‍ഗിയില്‍ സൂഫിവര്യന്റെ മഖ്ബറയടങ്ങുന്ന ദര്‍ഗ തകര്‍ത്തു. ചിറ്റപൂര്‍ താലൂക്കിലെ കരഡാല്‍ ഗ്രാമത്തിലെ റോഡരികിലെ ഹസ്‌റത്ത് സയ്യിദ് പീറിന്റെ ദര്‍ഗയും ചുറ്റുമതിലുമാണ് പൊളിച്ചുമാറ്റിയത്. ബുധനാഴ്ച രാത്രിയാണ് സംഭവമെങ്കിലും വ്യാഴാഴ്ച രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. ഇതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായെത്തി. ദര്‍ഗയ്ക്കു ചുറ്റും നിര്‍മ്മിച്ച ശിലാഫകവും നശിപ്പിച്ചിട്ടുണ്ട്. ഒരു കാര്‍ഷിക മേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ജില്ലാ പോലിസ് സൂപ്രണ്ട് അമ്പാരു ശ്രീനിവാസുലു, ചിറ്റപൂര്‍ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ അംബാറ്റി, ചന്ദ്രമപ്പ തുടങ്ങിയ പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് ദര്‍ഗയുടെ കെയര്‍ ടേക്കര്‍ സയ്യിദ് അലിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം പോലിസിനോട് അഭ്യര്‍ഥിച്ചു.

Tags:    

Similar News