''അമ്മായി അമ്മ വേഗം മരിക്കണം'' ദൈവത്തിന് 20 രൂപ കാണിക്കയിട്ട് മരുമകള്‍

Update: 2024-12-30 06:03 GMT

കലബുര്‍ഗി(കര്‍ണാടക): അമ്മായിമ്മ അമ്മ വേഗം മരിക്കാന്‍ ദൈവത്തിന് 20 രൂപ കാണിക്കയിട്ട് മരുമകള്‍. കര്‍ണാടകത്തിലെ കലബുര്‍ഗിയിലെ ശ്രീ ഘട്ടരാജി ഭാഗ്യവന്തി ദേവി ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്നപ്പോഴാണ് ഈ ആവശ്യം എഴുതിയ നോട്ട് കണ്ടെത്തിയത്. '' അമ്മേ, എന്റെ അമ്മായി അമ്മയെ വേഗം മരിപ്പിക്കണമേ'' എന്നാണ് നോട്ടില്‍ എഴുതിയിരിക്കുന്നത്.



രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് ഭണ്ഡാരം തുറക്കാറുള്ളൂയെന്നും അതിനാല്‍ ആരാണ് നോട്ട് ഇട്ടതെന്നു അറിയില്ലെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. ഭാരവാഹികളില്‍ ഒരാള്‍ നോട്ടിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലുമായി. മരുമകളെ തേടി സോഷ്യല്‍ മീഡിയ അക്ടിവിസ്റ്റുകള്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മരുമകളില്‍ നിന്ന് അമ്മായി അമ്മയെ സംരക്ഷിക്കണമെന്നും നിരവധി പേര്‍ ആവശ്യപ്പെടുന്നുണ്ട്.

Similar News