ബന്ദിപ്പൂരിലെ രാത്രിയാത്രാ നിരോധനം: നല്ല തീരുമാനം പ്രതീക്ഷിക്കാമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി

മൂന്ന് ദിവസം മുമ്പ് പ്രിയങ്ക ഗാന്ധി തന്നെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും വിളിച്ചിരുന്നു.

Update: 2024-11-10 09:26 GMT

മലപ്പുറം: ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രിയാത്ര നിരോധനത്തില്‍ പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധിക്കായി വണ്ടൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് നിര്‍ണായക പ്രഖ്യാപനം. രാത്രി യാത്ര നിരോധനവുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി സംസാരിച്ചിരുന്നു.

പ്രിയങ്ക എംപിയായശേഷം ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ വിഷയം ചര്‍ച്ച ചെയ്യും. മൂന്ന് ദിവസം മുമ്പ് പ്രിയങ്ക ഗാന്ധി തന്നെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും വിളിച്ചിരുന്നു. ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്ര നിരോധനം എങ്ങനെ തീര്‍ക്കാം എന്നാണ് പ്രിയങ്ക ചോദിച്ചതെന്നും ശിവകുമാര്‍ വിശദീകരിച്ചു.

Tags:    

Similar News