കൊവിഡിന് കാരണം വുഹാനിലെ പരീക്ഷണശാലയാണെന്നതിന് തെളിവുണ്ടെന്ന് ട്രംപ്, അധികത്തീരുവ ചുമത്തുമെന്ന് ഭീഷണി
കൊറോണ വൈറസിന്റെ ഉറവിടം വുഹാനിലെ വൈറസ് ഗവേഷണശാലയാണെന്ന ആരോപണത്തിന് അടിസ്ഥാനമായ തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്ന് ട്രംപ് മാധ്യങ്ങളോട് പറഞ്ഞു. എന്താണ് തെളിവുകള്‍ എന്ന ചോദ്യത്തിന് അത് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ട്രംപ് വ്യക്തമാക്കി.
വാഷിങ്ടണ്‍: ലോകരാജ്യങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി അതിവേഗം പടരുന്ന കൊവിഡ് മഹാമാരിയുടെ ഉറവിടം വുഹാനിലെ വൈറസ് പരീക്ഷണ ശാലയാണെന്ന ആരോപണം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിനുള്ള തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു.
കൊറോണ വൈറസിന്റെ ഉറവിടം വുഹാനിലെ വൈറസ് ഗവേഷണശാലയാണെന്ന ആരോപണത്തിന് അടിസ്ഥാനമായ തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്ന് ട്രംപ് മാധ്യങ്ങളോട് പറഞ്ഞു. എന്താണ് തെളിവുകള്‍ എന്ന ചോദ്യത്തിന് അത് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയക്കു മേല്‍ അധികത്തീരുവ ചുമത്തുമെന്ന സൂചനയും ട്രംപ് നല്‍കി. ചൈനയുമായുള്ള വ്യാപാര ഇടപടലുകളില്‍ മാറ്റംവരുത്താനിടയുണ്ടോ എന്ന ചോദ്യത്തിന് വ്യത്യസ്തമായ രീതിയില്‍ അത് നടപ്പാക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി. കൂടുതല്‍ ശക്തവും വ്യക്തവുമായ നടപടി ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. ചൈനീസ് ഉല്‍പന്നങ്ങള്‍ക്കു മേല്‍ കൂടുതല്‍ അധിക തീരുവ ചുമത്തിയേക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.
അമേരിക്കയും ചൈനയും തമ്മില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന വ്യാപാര യുദ്ധം കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വഷളാവുകയാണ്. ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്കു മേലുള്ള നികുതി ഇരു രാജ്യങ്ങളും പരസ്പരം വര്‍ധിപ്പിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം മൂര്‍ധന്യതയിലെത്തിച്ചിരുന്നു. ഇതിനിടയിലാണ് കൊവിഡ് മഹാമാരിയുടെ ഉറവിടം വുഹാനിലെ വൈറസ് പരീക്ഷശാലയാണെന്ന ആരോപണം അമേരിക്ക ആവര്‍ത്തിച്ച് ഉന്നയിക്കുന്നത്. ഇക്കാര്യം വ്യക്തമായാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
നേരത്തേ, നിലവിലെ തീരുവകള്‍ മൂലം കോടിക്കണക്കിന് ഡോളര്‍ അമേരിക്ക വാങ്ങുന്നതിനാല്‍ താന്‍ വീണ്ടും പ്രസിഡന്റാവുന്നതില്‍ ചൈനയ്ക്ക് താല്‍പര്യമില്ലെന്നും ജോ ബൈഡനെയാണ് അവര്‍ക്ക് താല്‍പര്യമെന്നും ട്രംപ് പറഞ്ഞിരുന്നു. ഈ വര്‍ഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാണ് ജോ ബൈഡന്‍.