വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയാന് കൊവിഡ് 19 സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ഭരണകാര്യങ്ങള്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഓബ്രിയന്‍ ഇതേത്തുടര്‍ന്ന് സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചതായും സുരക്ഷിത സ്ഥാനത്ത് നിന്ന് പ്രവര്‍ത്തിക്കുന്നതായും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍, ഇദ്ദേഹത്തിനു പ്രസിഡന്റുമായോ വൈസ് പ്രസിഡന്റുമായോ രാഷ്ട്രപതിയോടോ സമ്പര്‍ക്കത്തിനുള്ള സാധ്യതയില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.
Donald Trump's National Security Advisor Tests Positive For COVID-19