'പ്രസാര്‍ ഭാരതിയല്ല, പ്രചാര്‍ ഭാരതി'; ദൂരദര്‍ശന്‍ ലോഗോയുടെ കാവിവല്‍ക്കരണത്തില്‍ പ്രതികരണവുമായി മുന്‍ സിഇഒ
ദേശീയ ബ്രോഡ്കാസ്റ്റര്‍ ദൂരദര്‍ശന്‍ അതിന്റെ ചരിത്രപരമായ മുന്‍നിര ലോഗോ കാവി നിറത്തിലാക്കി. അതിന്റെ മുന്‍ സിഇഒ എന്ന നിലയില്‍, ഞാന്‍ അതിന്റെ കാവിവല്‍ക്കരണം ആശങ്കയോടെയും വേദനയോടെയുമാണ് നോക്കുന്നത്. ഇത് ഇപ്പോള്‍ പ്രസാര്‍ ഭാരതിയല്ല, പ്രചാര് (പബ്ലിസിറ്റി) ഭാരതിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, 1959ല്‍ ദൂരദര്‍ശന്‍ ആരംഭിച്ചപ്പോള്‍ അതിന് കാവി നിറത്തിലുള്ള ലോഗോ ഉണ്ടായിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. പിന്നീട്, അതിന്റെ നിറങ്ങള്‍ നീല, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ മാറി. എന്നിരുന്നാലും, മധ്യഭാഗത്ത് ഒരു ഭൂഗോളമുള്ള രണ്ട് ദളങ്ങള്‍ അതേപടി തുടര്‍ന്നു. ചാനലിന്റെ ലോഗോയില്‍ 'സത്യം ശിവം സുന്ദരം' എന്ന വാക്കുകള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അത് നീക്കം ചെയ്തു. കഴിഞ്ഞ മാസമാണ് ദൂരദര്‍ശന്‍ വാര്‍ത്താ അവതാരകര്‍ ഖാദി വസ്ത്രം ധരിക്കുന്നത് കേന്ദ്രം നിര്‍ബന്ധമാക്കിയത്. ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച അയോധ്യയിലെ രാമക്ഷേത്രത്തിലെ രാം ലല്ല വിഗ്രഹത്തിലെ പ്രഭാത പ്രാര്‍ഥനകള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുമെന്നും ദൂരദര്‍ശന്‍ പ്രഖ്യാപിച്ചിരുന്നു.