പൂരിം ആഘോഷിക്കാന്‍ അല്‍അഖ്‌സ മസ്ജിദ് സമുച്ചയത്തിലേക്ക് അതിക്രമിച്ച് കയറി ജൂതകുടിയേറ്റക്കാര്‍

105 കുടിയേറ്റക്കാര്‍ മസ്ജിദ് സമുച്ചയത്തിലേക്ക് അതിക്രമിച്ച് കടന്നതായി ജറുസലേമിലെ പുണ്യസ്ഥലങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ജോര്‍ദാനു കീഴിലുള്ള ഇസ്ലാമിക് വഖഫ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ പറഞ്ഞു.

Update: 2022-03-17 06:52 GMT

ജറുസലേം: യഹൂദരുടെ അവധി ദിനമായ പൂരിം ആഘോഷിക്കുന്നതിനായി അധിനിവേശ കിഴക്കന്‍ ജറുസലേമിലെ അല്‍അഖ്‌സ മസ്ജിദ് സമുച്ചയത്തിലേക്ക് ഡസന്‍ കണക്കിന് ഇസ്രായേലി കുടിയേറ്റക്കാര്‍ അതിക്രമിച്ച് കടന്നതായി അനദോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

105 കുടിയേറ്റക്കാര്‍ മസ്ജിദ് സമുച്ചയത്തിലേക്ക് അതിക്രമിച്ച് കടന്നതായി ജറുസലേമിലെ പുണ്യസ്ഥലങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ജോര്‍ദാനു കീഴിലുള്ള ഇസ്ലാമിക് വഖഫ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ പറഞ്ഞു.

ബുധനാഴ്ച വൈകീട്ട് ആരംഭിച്ച് വെള്ളിയാഴ്ച അവസാനിക്കുന്ന പൂരിം അവധി ആഘോഷിക്കാന്‍ അല്‍അഖ്‌സ മസ്ജിദ് സമുച്ചയത്തിലേക്കെത്താന്‍ ഇസ്രായേലി കുടിയേറ്റ ഗ്രൂപ്പുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഫലസ്തീനികളുടെ അപലപനങ്ങള്‍ക്കിടയിലും ഇസ്രായേലി പോലിസിന്റെ സംരക്ഷണയില്‍ വെള്ളി, ശനി ദിവസങ്ങളില്‍ ഒഴികെ എല്ലാ ദിവസവും കുടിയേറ്റക്കാരുടെ അതിക്രമിച്ച് കടയ്ക്കല്‍ ഇവിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

Tags:    

Similar News