മയക്കുമരുന്ന് കേസ്: ഇഡിയുടെ ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി ബെംഗളൂരുവിലേക്ക്

Update: 2020-10-05 06:11 GMT

തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റേ ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യല്ലിനായി ബിനീഷ് കോടിയേരി ബെംഗളൂരുവിലേക്ക് തിരിച്ചു. സഹോദരന്‍ ബിനോയ് കോടിയേരിക്കും രണ്ട് സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് പോവുന്നത്. നാളെ ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാണ് ബിനീഷിന് ഇഡി നല്‍കിയ നോട്ടീസില്‍ പറഞ്ഞിരുന്നത്.

    ബെംഗളൂരു ആസ്ഥാനമായി നടന്ന മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി അനൂപ് മുഹമ്മദിനെ ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍, അനിഖ എന്നിവരെ ജിയിലിലെത്തി ഇഡി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ വിളിച്ചു വരുത്തുന്നത്. 2015ല്‍ കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് കോടിയേരി പണം നല്‍കി സഹായിച്ചെന്ന് അനൂപ് എന്‍സിബിക്ക് മൊഴി നല്‍കിയിരുന്നു. എന്നാല്‍, ബിനീഷുമായി അനൂപ് മുഹമ്മദിന് അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം.


Drug case: Bineesh Kodiyeri goes to Bangalore for ED questioning



Tags:    

Similar News