കൊച്ചിയിലേക്ക് ലഹരി കടത്ത്; അഫ്രിക്കന്‍ മാഫിയാ സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍, ആറു മാസത്തിനിടെ കടത്തിയത് നാലരക്കിലോ എംഡിഎംഎ

നൈജീരീയന്‍ സ്വദേശിയായ ഓക്കാഫോര്‍ എസേ ഇമ്മാനുവലിനെയാണ് പിടികൂടിയത്. ആറു മാസത്തിനിടെ കൊച്ചിയിലേക്ക് കടത്തിയത് നാലരക്കിലോ എംഡിഎംഎയാണെന്ന് പൊലീസ് പറഞ്ഞു.

Update: 2022-08-24 12:17 GMT

കൊച്ചി: കൊച്ചിയിലേക്ക് ലഹരി കടത്തുന്ന അഫ്രിക്കന്‍ മാഫിയാ സംഘത്തിലെ പ്രധാന കണ്ണി പിടിയിലായി. നൈജീരീയന്‍ സ്വദേശിയായ ഓക്കാഫോര്‍ എസേ ഇമ്മാനുവലിനെയാണ് പിടികൂടിയത്. ആറു മാസത്തിനിടെ കൊച്ചിയിലേക്ക് കടത്തിയത് നാലരക്കിലോ എംഡിഎംഎയാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ 20ന് കലൂര്‍ സ്‌റ്റേഡിയത്തിന് സമീപത്തുവച്ച് രാത്രിയില്‍ ഹാറൂണ്‍ സുല്‍ത്താന്‍ എന്നയാളെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയിരുന്നു. ഇയാളില്‍ 102 ഗ്രാം എംഡിഎംഎ കണ്ടെടുത്തിരുന്നു. ഇതിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വന്‍ ലഹരിമാഫിയയുടെ ഭാഗമാണെന്ന് പൊലീസ് കണ്ടെത്തി. മാഫിയയുടെ മുഖ്യകണ്ണിയായ നൈജരീയന്‍ പൗരന്‍ ഓക്കാഫോര്‍ എസേ ബംഗളൂരുവിലുണ്ടെന്ന് മനസിലാക്കിയ പാലാരിവട്ടം സിഐയും സംഘവും ബംഗളുരുവിലെത്തി.

ഡല്‍ഹിയില്‍ നിന്നും മറ്റും രാസവസ്തുക്കള്‍ എത്തിച്ച് ബംഗളുരുവില്‍ നിന്നാണ് ഇയാള്‍ എംഡിഎംഎ നിര്‍മ്മിക്കുന്നതെന്ന് പൊലിസ് പറഞ്ഞു. ബംഗളരൂവിലെത്തിയ പോലിസ് സംഘം ഇയാളുടെ സംഘാംഗങ്ങളായ മൂന്നുപേരെ പിടികൂടിയിരുന്നു. ഇത് മനസിലാക്കിയ എസേ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയിരുന്നു. ആഫ്രിക്ക കേന്ദ്രീകരിച്ച് നടത്തുന്ന ലഹരി ഇടപാടിലെ മുഖ്യകണ്ണിയാണ് ഓക്കാഫോര്‍ എസേ ഇമ്മാനുവല്‍ എന്ന് പൊലീസ് പറഞ്ഞു. അഫ്രി കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന നടത്തുന്ന സംഘം കേരളത്തിലെത്തിയെന്ന വിവരം നേരത്തെ ഇന്റലിജന്‍സിന് ലഭിച്ചിരുന്നു.

Tags:    

Similar News