ഗാന്ധിനഗര്‍: ഗുജറാത്തിലും ജമ്മു കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടതായി നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഞായറാഴ്ച രാത്രി 8.13 ഓടെ ഗുജറാത്തിലെ രാജ്‌കോട്ടിന് 122 കിലോമീറ്റര്‍ വടക്കുവടക്ക് പടിഞ്ഞാറ് മേഖലയിലാണ് 5.5 തീവ്രതയുള്ള ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. ഭുജിന് 85 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. 2001 ജനുവരി 26ന് ഭുജിലുണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 20000ത്തിലേറെ പേര്‍ മരണപ്പെടുകയും 1.5 ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
രാത്രി 8.35ഓടെയാണ് ജമ്മു കശ്മീരില്‍ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. എന്നാല്‍ പരിക്കോ മരണങ്ങളോ നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല.