ഇ ഡി കേസ്: സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വിണ്ടും മാറ്റി
45,000 രൂപ അക്കൗണ്ടിൽ വന്നതുമായി ബന്ധപ്പെട്ടാണ് സിദ്ദീഖിനെതിരെ ഇ ഡി കേസ് രജിസ്റ്റർ ചെയ്തത്.
ന്യൂഡൽഹി: ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരേ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) എടുത്ത കേസിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ലഖ്നോ ജില്ല കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി.
കേസ് തിങ്കളാഴ്ച കോടതി പരിഗണിച്ചപ്പോൾ ഡൽഹിയിൽ നിന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ രാജു എത്തേണ്ടതുണ്ടെന്ന് ഇ ഡി മറുപടി നൽകി. തുടർന്ന് ഏറ്റവും അടുത്ത ദിവസം തന്നെ പരിഗണിക്കണമെന്നും കേസ് അവസാനിപ്പിക്കണമെന്നും സിദ്ദീഖിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
യുഎപിഎ കേസിൽ സുപ്രിംകോടതി ജാമ്യം അനുവദിച്ചെങ്കിലും ഇ ഡി കേസിൽ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ സിദ്ദീഖിന് ജയിൽ മോചിതനാകാൻ കഴിയൂ. 45,000 രൂപ അക്കൗണ്ടിൽ വന്നതുമായി ബന്ധപ്പെട്ടാണ് സിദ്ദീഖിനെതിരെ ഇ ഡി കേസ് രജിസ്റ്റർ ചെയ്തത്.