പാലം നിര്‍മാണത്തിനായി കുട്ടികളെ 'ബലി നല്‍കി': എട്ടു പേരെ ജനക്കൂട്ടം തല്ലിക്കൊന്നു

മൂന്നു കോടി ഡോളറിന്റെ വന്‍ കിട പദ്ധതിക്കായി കുട്ടികളെ ബലിനല്‍കുന്നുവെന്ന ഫേസ്ബുക്ക് പ്രചാരണത്തെതുടര്‍ന്നാണ് ക്ഷുഭിതരായ ജനക്കൂട്ടം നിയമം കയ്യിലെടുത്തത്. കൊല്ലപ്പെട്ടവരില്‍ രണ്ടു സ്ത്രീകളും ഉള്‍പ്പെടും.

Update: 2019-07-24 11:36 GMT

ധക്ക: കൂറ്റന്‍ പാലത്തിന്റെ നിര്‍മാണത്തിനുള്ള വഴിപാടായി കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലി നല്‍കുന്നുവെന്ന സാമൂഹിക മാധ്യമങ്ങളിലെ കിംവദന്തിയെ തുടര്‍ന്ന് ബംഗ്ലാദേശില്‍ എട്ടു പേരെ ജനക്കൂട്ടം തല്ലിക്കൊന്നു. വടക്കന്‍ ജില്ലയായ നെത്രോകോണയില്‍ വിഛേദിക്കപ്പെട്ട കുട്ടിയുടെ തലയുമായി യുവാവിനെ കണ്ടെന്ന തരത്തില്‍ പ്രചരിച്ച സന്ദേശമാണ് ആള്‍കൂട്ട ആക്രമണത്തില്‍ കലാശിച്ചത്.

മൂന്നു കോടി ഡോളറിന്റെ വന്‍ കിട പദ്ധതിക്കായി കുട്ടികളെ ബലിനല്‍കുന്നുവെന്ന ഫേസ്ബുക്ക് പ്രചാരണത്തെതുടര്‍ന്നാണ് ക്ഷുഭിതരായ ജനക്കൂട്ടം നിയമം കയ്യിലെടുത്തത്. കൊല്ലപ്പെട്ടവരില്‍ രണ്ടു സ്ത്രീകളും ഉള്‍പ്പെടും. എട്ടു കൊലപാതകങ്ങളില്‍ ഓരോ കേസുകളും തങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഇവര്‍ക്ക് കുട്ടികളെ തട്ടിക്കൊണ്ടുപോവലുമായി യാതൊരു വിധ ബന്ധവുമില്ലെന്നും പോലിസ് മേധാവി ജാവേദ് പട്‌വാരി പറഞ്ഞു. 30 ഓളം വരുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നില്‍കുകയും ചെയ്തതായി ജാവേദ് പറഞ്ഞു. ഇതു പ്രകാരം 25 യൂറ്റിയൂബ് ചാനലുകളും 60 ഫേസ്ബുക്ക് പേജുകളും 10 വെബ്‌സൈറ്റുകളും അടച്ചുപൂട്ടിയിട്ടുണ്ട്. എന്നാല്‍, കിംവദന്തി പങ്കുവച്ച നിരവധി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഇപ്പോഴുംകാണാനാവുന്നുണ്ടെന്ന് എഎഫ്പി റിപോര്‍ട്ട് ചെയ്തു.

Tags:    

Similar News