കൂലിക്ക് ആത്മകഥ എഴുതിക്കുന്നില്ല, ആര്‍ക്കും പ്രസിദ്ധീകരിക്കാനും കൊടുത്തിട്ടില്ല: ഇ പി ജയരാജന്‍

ഇത്തരം വിവരം ടൈംസ് ഓഫ് ഇന്ത്യയുടെ ഒന്നാം പേജില്‍ വന്നതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്.

Update: 2024-11-14 10:24 GMT

പാലക്കാട്: ആത്മകഥ പ്രസിദ്ധീകരിക്കാന്‍ താന്‍ ആരെയും ചുമതലപെടുത്തിയിട്ടില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ഇ പി ജയരാജന്‍. താന്‍ എഴുതിയ ആത്മകഥ ഉടന്‍ വരും. വഴി വിട്ട എന്തോ നടന്നതായി സംശയിക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആത്മകഥയുടെ പ്രസാധന ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. ഡിസിയും മാതൃഭൂമിയും സമീപിച്ചിരുന്നു. കൂലിക്ക് എഴുതിക്കുന്നില്ല. ചാനലുകളില്‍ വരുന്നതൊന്നും എന്റെ ബുക്കില്‍ ഞാന്‍ എഴുതിയിട്ടില്ല. ഇത്തരം വിവരം ടൈംസ് ഓഫ് ഇന്ത്യയുടെ ഒന്നാം പേജില്‍ വന്നതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്.

ഇത് ആദ്യത്തെ സംഭവമല്ല. ഒന്നര കൊല്ലം മുമ്പ് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ കാണാന്‍ വന്നത് തെരഞ്ഞെടുപ്പ് ദിവസം വാര്‍ത്തയാക്കിയത് ആസൂത്രിതമായിരുന്നു. ചാനലില്‍ പ്രക്ഷേപണം നടത്തിയ ഒരു ഭാഗവും ഞാന്‍ എഴുതിയതല്ല. ഡിസി ബുക്‌സിനെ വിളിച്ചു. ഭാഷാശുദ്ധി വരുത്താന്‍ കൊടുത്ത ആളോട് പരിശോധിക്കാന്‍ പറഞ്ഞിട്ടുണ്ട്. ആത്മകഥ എഴുതാന്‍ അവകാശമുണ്ട്. പ്രസിദ്ധീകരിക്കും മുമ്പ് പാര്‍ടി അനുമതി വേണം. താന്‍ എഴുതി കഴിഞ്ഞിട്ടില്ല എന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. കട്ടന്‍ ചായയും പരിപ്പുവടയും എന്ന പരിഹാസ്യമായ പേര് താന്‍ കൊടുക്കുമോയെന്നും ഇ പി ജയരാജന്‍ ചോദിച്ചു.

Similar News