ആലപ്പുഴ: മകളുടെ വിവാഹ ദിവസം പിതാവ് വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി നമ്പുകണ്ടത്തില്‍ സുരേന്ദ്രനാ(54)ണ് മരിച്ചത്. വീട് ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം. സുരേന്ദ്രന്റെ മകള്‍ സൂര്യയുടെ വിവാഹം ഇന്ന് ഉച്ചയ്ക്ക് 12ന് നടക്കാനിരിക്കെയാണ് മരണം. മുഹമ്മയിലാണ് വിവാഹ ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. ഇന്ന് രാവിലെ കഞ്ഞിക്കുഴിയില്‍ അയല്‍വാസികളാണ് സുരേന്ദ്രന്റെ വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ തീയണച്ചെങ്കിലും സുരേന്ദ്രനെ രക്ഷിക്കാനായില്ല. കുടുംബവുമായി ഏറെ കാലമായി അകന്ന് കഴിയുകയായിരുന്നു സുരേന്ദ്രന്‍. ഭാര്യ നേരത്തേ മരണപ്പെട്ടിരുന്നു. രണ്ട് പെണ്‍മക്കളും മാതാവിന്റെ ബന്ധുക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവരില്‍ മൂത്ത മകള്‍ സൂര്യയുടെ വിവാഹമാണ് ഇന്ന് നടക്കാനിരുന്നത്.