ഇസ്രായേലില്‍ നിന്നുള്ള ആദ്യ വിമാനം സൗദി അറേബ്യയില്‍

സൗദി അറേബ്യയില്‍ നിന്നുള്ള ആദ്യ വിമാനം ഇസ്രായേലിലിറങ്ങി ഒരു ദിവസം കഴിഞ്ഞാണ് ഇസ്രായേല്‍ വിമാനം സൗദിയിലിറങ്ങുന്നതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു.

Update: 2021-10-28 10:05 GMT

റിയാദ്: ആദ്യമായി ഇസ്രായേലില്‍ നിന്ന് നേരിട്ടുള്ള വിമാനം സൗദി അറേബ്യയുടെ മണ്ണില്‍ ഇറങ്ങിയതായി ഇസ്രായേല്‍ പൊതു വാര്‍ത്താവിനിമയ മാധ്യമമായ കാന്‍ റിപോര്‍ട്ട് ചെയ്തു. സൗദി അറേബ്യയില്‍ നിന്നുള്ള ആദ്യ വിമാനം ഇസ്രായേലിലിറങ്ങി ഒരു ദിവസം കഴിഞ്ഞാണ് ഇസ്രായേല്‍ വിമാനം സൗദിയിലിറങ്ങുന്നതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു. വിമാനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം, ഇസ്രായേലും സൗദിയും തമ്മില്‍ ഇതുവരെ ഔദ്യോഗികമായ ബന്ധമൊന്നും സ്ഥാപിച്ചിട്ടില്ല. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ രഹസ്യ സന്ദര്‍ശനങ്ങളും സംഭാഷണങ്ങളും നടത്തുന്നുണ്ട്. ഇരുപക്ഷവും തമ്മിലുള്ള ബന്ധത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതിയുടെ പ്രതിഫലനമാണിതെല്ലാമെന്നാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വാണിജ്യ വിമാനങ്ങളുടെ സര്‍വീസ് ഒന്നും നടത്തുന്നില്ല.

കഴിഞ്ഞ വര്‍ഷം യുഎഇ, ബഹ്‌റയ്ന്‍, സുഡാന്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ സമ്മതിച്ചിരുന്നു. യുഎഇയിലേക്കും മറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള റൂട്ടില്‍ ഇസ്രായേല്‍ വിമാനക്കമ്പനികള്‍ക്കായി സൗദി അറേബ്യ അതിന്റെ വ്യോമപാത തുറന്നുകൊടുക്കുന്നതിലേക്ക് ഇത് നയിച്ചു. ഇത് ഇസ്രായേലില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സമയം രണ്ട് മണിക്കൂര്‍ കുറച്ചിരുന്നു.


Tags:    

Similar News