ഉത്തര മലബാറില്‍ ആദ്യമായി ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി ആസ്റ്റര്‍ മിംസ് കണ്ണൂരില്‍ ആരംഭിച്ചു
ന്യൂറോസര്‍ജറി മേഖലയില്‍ ഏറ്റവും നൂതനമായ മാറ്റങ്ങള്‍ സമന്വയിപ്പിച്ച ഉപവിഭാഗമാണ് ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി
കണ്ണൂര്‍: ഉത്തര മലബാറിന്റെ ന്യൂറോളജി ചികിത്സാമേഖലയില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ഇന്റര്‍വെന്‍ഷണള്‍ ന്യൂറോളജി ചികിത്സ ആരംഭിച്ചു. ന്യൂറോസര്‍ജറി മേഖലയില്‍ ഏറ്റവും നൂതനമായ മാറ്റങ്ങള്‍ സമന്വയിപ്പിച്ച ഉപവിഭാഗമാണ് ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി. കേന്ദ്രനാഢീ വ്യവസ്ഥയെ ബാധിക്കുന്ന വിഭിന്നങ്ങളായ രോഗങ്ങള്‍ക്ക് താക്കോല്‍ദ്വാരം ഉള്‍പ്പെടെയുള്ള ചികിത്സാ രീതികളിലൂടെ കത്തീറ്ററിന്റെയും റേഡിയോളജിയുടേയും സഹായത്തോടെ രോഗനിര്‍ണ്ണയവും ചികിത്സയും നടത്തുന്നതാണ് വിഭാഗമാണ് ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി. സ്‌ട്രോക്ക് ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്നവര്‍ക്ക് നിര്‍വ്വഹിക്കുന്ന മെക്കാനിക്കല്‍ ത്രോംബോക്ടമിയും ഉത്തര മലബാറില്‍ ഇതോടൊപ്പം ലഭ്യമാകും.
ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ച ആദ്യ ദിവസം തന്നെ തലച്ചോറിലെ രക്തക്കുഴലില്‍ സംഭവിച്ച മുഴ (അന്യൂറിസം) പൊട്ടിയത് മൂലം രക്തസ്രാവമുണ്ടാവുകയും ഗുരുതരാവസ്ഥയിലാവുകയും ചെയ്ത രോഗിയുടെ ജീവന്‍ ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി രീതി ഉപയോഗിച്ച് രക്ഷിക്കുവാന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു.
ആസ്റ്റര്‍ മിംസിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് ന്യൂറോസര്‍ജന്‍ ഡോ. നൗഫല്‍ ബഷീറിന്റെ നേതൃത്വത്തിലാണ് ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി വിഭാഗം കണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഈ വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ അതീവ ഗൗരവാവസ്ഥയിലുള്ള രോഗികള്‍ക്ക് പോലും കോഴിക്കോടിനെയോ മംഗലാപുരത്തെയോ ആശ്രയിക്കാതെ കണ്ണൂരില്‍ വെച്ച് തന്നെ ഇത്തരം ശസ്ത്രക്രിയകള്‍ നിര്‍വ്വഹിക്കാന്‍ സാധിക്കും. ആസ്റ്റര്‍ മിംസ് കേരള ആന്റ് ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ ഡോ. സീനിയര്‍ കണ്‍സല്‍ട്ടന്റ് ന്യൂറോ സര്‍ജന്‍മാരായ ഡോക്ടര്‍ നൗഫല്‍ ബഷീര്‍, ഡോക്ടര്‍ രമേശ്, ഡോക്ടര്‍ മഹേഷ് ബട്ട്, സീനിയര്‍ കണ്‍സല്‍ട്ടന്റ്മാരായ ഡോക്ടര്‍ സൗമ്യ, ഡോക്ടര്‍ ശ്രീജിത്ത് പിടിയേക്കല്‍, വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.