രാജസ്ഥാനില്‍ മുന്‍ കോണ്‍ഗ്രസ് എംപിയുടെ മകന് മരിച്ച നിലയില്‍
കോണ്‍ഗ്രസ് നേതാവും മുന്‍ ലോക്സഭാ അംഗവുമായ ഗാസി റാം യാദവിന്റെ മകന് മഹേന്ദ്ര കുമാര്‍ യാദവി(60)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലിസ് പറഞ്ഞു
ജയ് പൂര്: രാജസ്ഥാനിലെ ആല്‍വാറില്‍ മുന്‍ കോണ്‍ഗ്രസ് എംപിയുടെ മകനെ മരിച്ച നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് നേതാവും മുന്‍ ലോക്സഭാ അംഗവുമായ ഗാസി റാം യാദവിന്റെ മകന് മഹേന്ദ്ര കുമാര്‍ യാദവി(60)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലിസ് പറഞ്ഞു. ആല്‍വാര്‍ ജില്ലയിലെ ക്രോസ് പോയിന്റ് മാളിനു പുറത്തെ ബെഞ്ചിനു താഴെ തലയ്ക്കു പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച രാത്രി മഹേന്ദ്ര കുമാര്‍ യാദവ് പ്രദേശത്തു നിന്ന് മദ്യപിക്കുന്നത് കണ്ടിരുന്നതായി സമീപവാസികള്‍ പറഞ്ഞു. പിറ്റേന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മഹേന്ദ്ര കുമാര്‍ യാദവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറിയതായി അസി. സബ് ഇന്‍സ്പെക്ടര്‍ പ്രേം സിങ് പറഞ്ഞു. സംഭവത്തില്‍ ആത്മഹത്യയ്ക്കു പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.