ഡല്‍ഹിയില്‍ ഫ്രഞ്ച് സ്ഥാനപതിയുടെ പോക്കറ്റടിച്ചു

മൊബൈല്‍ ഫോണാണ് കവര്‍ന്നത്.

Update: 2024-10-31 01:06 GMT

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതിയുടെ പോക്കറ്റടിച്ചു. ഒക്ടോബര്‍ 20ന് ചൗന്ദ്‌നി ചൗക്കിലെ ജൈനക്ഷേത്രത്തിന് സമീപത്താണ് സംഭവം. മൊബൈല്‍ ഫോണാണ് കവര്‍ന്നത്. ദീപാവലി ആഘോഷം കാണാന്‍ പുറത്തിറങ്ങിയപ്പോഴാണ് സംഭവമെന്ന് സ്ഥാനപതി തിയറി മാത്തൂ പോലിസിനെ അറിയിച്ചു.

തുടര്‍ന്ന് ഭാരതീയ ന്യായ സന്‍ഹിത (ബിഎന്‍എസ്) സെക്ഷന്‍ 303 (2) പ്രകാരം പോലീസ് മോഷണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. സൈബര്‍ സെല്ലും സ്‌പെഷ്യല്‍ സെല്ലും നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ കണ്ടെത്തിയതായും പ്രതിയെ അറസ്റ്റ് ചെയ്തതായും പോലിസ് അറിയിച്ചു. സ്ഥാനപതിയുടെ ഫോണിലെ ഔദ്യോഗിക രഹസ്യവിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്നാണ് സൂചന.

Tags:    

Similar News